കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡില്‍ 15000 കോടിയുടെ പാക്കേജുമായി മോദി സര്‍ക്കാര്‍, 3 ഘട്ടമായി, 49000 വെന്റിലേറ്ററുകള്‍ വാങ്ങും!

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 15000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24ന് 15000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ 1,70000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം പാക്കേജാണ്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിക്കുന്ന പാക്കേജ് ആകെ 30000 കോടിയായി. ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

1

ഈ തുകയില്‍ 7,774 കോടി അടിയന്തര നടപടികള്‍ക്കായിട്ടാണ് ഉപയോഗിക്കുക. ബാക്കിയുള്ള തുക ഘട്ടം ഘട്ടമായി നാല് വര്‍ഷം വരെയുള്ള കാലയളവില്‍ സാമ്പത്തിക സഹായമായി നല്‍കും. മൂന്ന് ഘട്ടമായിട്ടാണ് ഇത് നല്‍കുക. ജനുവരി 2020 മുതല്‍ മാര്‍ച്ച 2024 വരെയുള്ളതാണ് ഈ മൂന്ന് ഘട്ടങ്ങളുടെ കാലയളവ്. നേരത്തെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ധനസഹായമായി നല്‍കിയത് 157 കോടി രൂപ മാത്രമാണ്. ഇത് അപര്യാപ്തമാണെന്ന് അപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ തന്നെ 270ലധികം കൊവിഡ് രോഗബാധികരുണ്ട്. ആറാം സ്ഥാനത്താണ് രോഗബാധിതരുടെ എണ്ണത്തില്‍ കേരളം.

കോവിഡ് വ്യാപനം തടയാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ വാങ്ങിക്കാനാണ് പ്രധാനമായും ഈ ഫണ്ട് ഉപയോഗിക്കേണ്ടത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍, കൊവിഡ് പ്രത്യേക ആശുപത്രികള്‍, അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളുടെ സംഭരണം, പരിശോധനാലാബുകള്‍ തയ്യാറാക്കല്‍, കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍, പരിസര ശുചീകരണം, അണുനശീകരണം, രോഗപ്രതിരോധ ഗവേഷണം, എന്നിവയ്ക്ക് ഈ ഫണ്ട് ഉപയോഗിക്കാം. ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയമായിരിക്കും. ഈ നടപടികള്‍ക്ക് വേണ്ട എല്ലാ സഹായവും എന്‍എച്ച്എം, കേന്ദ്ര സംഭരണം, റെയില്‍വേ, ഐസിഎംആര്‍, എന്‍ഡിസിസി എന്നിവയില്‍ നിന്ന് ലഭിക്കും. അതേസമയം രാജ്യത്താകെ പരിശോധനകള്‍ക്കായി 223 ലാബുകള്‍ തുറന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

157 സര്‍ക്കാര്‍ ലാബുകളും 66 സ്വകാര്യ ലാബുകളും ഇക്കൂട്ടത്തിലുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി 4113 കോടി രൂപ ഇതുവരെ നല്‍കി കഴിഞ്ഞു. അതേസമയം രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 169 ആയി. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 549 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 60 ദിവസത്തിലാണ സംഖ്യ ആയിരത്തിലേക്ക് ത്തെിയത്. അടുത്ത നാല് ദിവസത്തില്‍ ഇത് രണ്ടായിരമായി. ഏപ്രില്‍ മൂന്ന് മുതലുള്ള ആറ് ദിവസത്തില്‍ നാലായിരം കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കൊണ്ട് മാത്രം കോവിഡ് പടരുന്ന് പിടിച്ച് നിര്‍ത്താനാവില്ലെന്നും, വ്യാപക പരിശോധന വേണമെന്ന് കേന്ദ്രത്തിന് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയ 49000 വെന്റിലേറ്ററുകളും 1.7 കോടി പിപിഇകളും വാങ്ങാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ പറഞ്ഞു.

English summary
centre sanction rs 15000 cr for emergency response package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X