കൊവിഡ് ബാധിച്ചവര്‍ മുന്‍കരുതല്‍ ഡോസ് എടുക്കേണ്ടത് 3 മാസങ്ങള്‍ക്ക് ശേഷം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
ദില്ലി: കൊവിഡ് ബാധിച്ചവര്‍ക്കുള്ള മുന്‍ കരുതല്‍ ഡോസ് രോഗം മാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമേ നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗമുള്ള യോഗ്യരായ വ്യക്തികള്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തിനായി വിവിധ കോണുകളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ പറഞ്ഞു.

കോവിഡ്-19 രോഗമാണെന്ന് ലാബ് പരിശോധനകള്‍ നടത്തുന്ന വ്യക്തികളുടെ കാര്യത്തില്‍, മുന്‍കരുതല്‍ ഡോസ് ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് വാക്‌സിനേഷനുകളും സുഖം പ്രാപിച്ചതിന് ശേഷം 3 മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദയവായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള കോവിഡ് -19 വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍ ആരംഭിച്ചിരുന്നു. ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ (എച്ച്സിഡബ്ല്യുഎസ്), ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാര്‍ (എഫ്എല്‍ഡബ്ല്യു) കൂടാതെ 60 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസിന്റെ കുത്തിവയ്പ്പ് ആരംഭിച്ചത്. ജനുവരി 10 ന് ആണ്. ഈ മുന്‍കരുതല്‍ ഡോസിന്റെ മുന്‍ഗണനയും ക്രമവും ഒമ്പത് മാസത്തെ പൂര്‍ത്തീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് 2-ാം ഡോസ് അഡ്മിനിസ്‌ട്രേഷന്‍ തീയതി മുതല്‍ 39 ആഴ്ചകള്‍.
അതേസമയം, കേരളത്തില്‍ 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷന്‍ നല്‍കി. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications