കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തില്‍ ഖലിസ്താനികളുണ്ടെന്ന് കേന്ദ്രം; രേഖാമൂലം മറുപടി നല്‍കാന്‍ സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ നടത്തുന്ന സമരത്തില്‍ ഖലിസ്താനി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയെ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന് നിര്‍ദേശം നല്‍കി. നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. ഐബി നല്‍കിയ വിവരങ്ങളും കൈമാറാമെന്ന് വേണുഗോപാല്‍ അറിയിച്ചു.

f

കര്‍ഷക സമരത്തില്‍ നിരോധിത സംഘടനയായ ഖലിസ്താനി മൂവ്‌മെന്റിന്റെ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാരോപിച്ചുള്ള ഹര്‍ജികളും സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ആരായുകയായിരുന്നു. അതെ എന്നാണ് കെകെ വേണുഗോപാല്‍ പ്രതികരിച്ചത്.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

പാകിസ്താനിലെയും ഇന്ത്യയിലേയും അതിര്‍ത്തി മേഖലകള്‍ ഒരുമിച്ച് പ്രത്യേക ഭരണ പ്രദേശം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഖലിസ്താനികള്‍. ഇവര്‍ കര്‍ഷക സമരത്തിലുണ്ട് എന്ന് നേരത്തെ സമരത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അന്ന് സമരക്കാര്‍ പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ നില്‍ക്കുന്ന ഒട്ടേറെ ജവാന്‍മാരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമുണ്ട്. കര്‍ഷകരെയും ഖലിസ്ഥാനികളെയും താരതമ്യം ചെയ്യാന്‍ പോലും പാടില്ല എന്നായിരുന്നു സമരക്കാരുടെ പ്രതികരണം.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും സുപ്രീംകോടതി ഇന്ന് സ്‌റ്റേ ചെയ്തു. നിയമത്തെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. സമതിയെ നിയോഗിക്കുന്നതിലുള്ള താല്‍പ്പര്യമില്ലായ്മ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തുവന്നാലും സമിതി രൂപീകരിക്കുമെന്നാണ് കോടതി പ്രതികരിച്ചത്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മന്‍, അന്താരാഷ്ട്ര നയരൂപീകരണ വിദഗ്ധന്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക വിദഗ്ധന്‍ അശോക് ഗുലാത്തി, മഹാരാഷ്ട്രയിലെ അനില്‍ ധന്‍വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍.

Recommended Video

cmsvideo
Supreme court's stay order on farm bill

English summary
Centre says in Supreme Court that Khalistanis have infiltrated the farmers protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X