കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം, സുപ്രീം കോടതിയുടെ മാർഗനിർദേശം തേടി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വാര്‍ത്തകളിലെ വസ്തുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പ് വരുത്തിയിട്ടല്ലാതെ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ദൃശ്യ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയോ ചെയ്യരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

കൊറോണ വൈറസിനെതിരെയുളള സര്‍ക്കാരിന്റെ പോരാട്ടിന് ഏറ്റവും വലിയ തടസ്സം വ്യാജ വാര്‍ത്തകളാണ് എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകേയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ കൊവിഡിനെ പ്രതിരോധിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കഠിനമാക്കിയിരിക്കുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

Corona

കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയേക്കാള്‍ പരിഭ്രാന്തി ആളെക്കൊല്ലും എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതിന് പിന്നാലെ കൊവിഡിനെ കുറിച്ചുളള വസ്തുതാപരമായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാനും കോവിഡ് വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന പോര്‍ട്ടല്‍ തയ്യാറാക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വരുന്ന 24 മണിക്കൂറിനകം ഈ നിര്‍ദേശം നടപ്പിലാക്കണം എന്നും കോടതി വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനകം ജനങ്ങളിലേക്ക് വിവരം എത്തിക്കാനും സംവിധാനം ഉണ്ടാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണിന് പിന്നാലെ നാടുകളിലേക്ക് പലായനം ചെയ്യുന്നത് സംബന്ധിച്ച് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൂട്ടപലായനം സംബന്ധിച്ച് ആവശ്യമായ നടപടികളെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഈ ഹർജി പരിഗണിക്കവേയാണ് കേന്ദ്രത്തോട് കോടതി റിപ്പോർട്ട് തേടിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലോകത്ത് പടരുന്ന കൊറോണ വൈറസിനേക്കാള്‍ അപകടകരം ഭയവും പരിഭ്രാന്തിയും ആണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.

English summary
Centre seeks directive from SC to stop fake news on Covid19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X