അശ്ലീല വെബ്ബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം, ഇന്റര്‍പോളിന്റെ സഹായം തേടുന്നതെന്തിന്!!!
ദില്ലി: കുട്ടികളുടെ അശ്ലീല വെബ്ബ്‌സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി കേന്ദ്രം ഇന്റര്‍പോളിനെ സമീപിക്കുന്നു. സിബിഐയുമായി ചേര്‍ന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള കുട്ടികളെ ചിത്രീകരിക്കുന്ന അശ്ലീല വെബ്ബ്‌സൈറ്റുകള്‍ കണ്ടെത്തുന്നതിനായാണ് ഇത്. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ ഇത് നീക്കം ചെയ്യാനുള്ള വഴിയൊരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിനായാണ് ഇത്തരം സൈറ്റുകളെക്കുറിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കുന്ന ഇന്റര്‍പോളിനെ സമീപിക്കാനുള്ള തീരുമാനം.

ഇതിനകം ഇത്തരം 587 വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ഇന്‍ര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റിലുള്ള കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്‍ര്‍പോളും ഉള്ളത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്ന ഇന്‍ര്‍പോള്‍ ശക്തമായ നീക്കങ്ങളാണ് ഇവ നീക്കം ചെയ്യുന്നതായി നടത്തുന്നത്. ഫെബ്രുവരി 27നുള്ള സുപ്രീംകോടതി വിധിയില്‍ ഇത്തരം വെബ്ബ്‌സൈറ്റുള്‍ നിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര കൗണ്‍സില്‍ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു.












Click it and Unblock the Notifications