വിവാദ മതപ്രഭാഷണം: സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ!!!
ദില്ലി: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്താന്‍ കേന്ദ്രം നിയമോപദേശം തേടി. അദ്ദേഹത്തിന്റെ വിവാദ മതപ്രഭാഷണങ്ങള്‍ തീവ്രമതചിന്തയെയും തീവ്രവാദത്തെയും ന്യായീകരിക്കുന്നതാണെന്നും അതിനാല്‍ യുഎപിഎ ചുമത്താനുള്ള സാധ്യതകള്‍ തേടിയുമാണ് കേന്ദ്രസര്‍ക്കാര്‍ നിയമ മന്ത്രാലയത്തെ സമീപിച്ചിട്ടുള്ളത്.
ധാക്ക ഭീരകരാക്രമണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സാക്കിര്‍ നടത്തിയ പ്രഭാഷണങ്ങള്‍ എന്‍ഐഎ പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സാക്കിറിന്റെ പ്രഭാഷണങ്ങള്‍ അധിക്ഷേപപരവും തീവ്രവാദത്തോട് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതുമാണെന്ന് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാണിച്ച കേന്ദ്രസര്‍ക്കാരാണ് നിയമമന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടിയിട്ടുള്ളത്.

ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവാക്കളില്‍ രണ്ട് പേര്‍ സാക്കിറിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ നിന്ന് കാണാതായ 17 പേര്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇവരെ മതമാറ്റത്തിന് പ്രേരിപ്പിച്ചത് സാക്കിറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അംഗമായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ ആര്‍ സി ഖുറേഷി എന്നയാളാണെന്നും കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാമൊടുവിലാണ് സാക്കിര്‍ നായിക്കിനെ പൂട്ടാനുള്ള വഴിയാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്.












Click it and Unblock the Notifications