കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ അക്രമങ്ങളും ഡോക്ടര്‍മാരുടെ സമരവും; ബംഗാളില്‍ കേന്ദ്രം ഇടപെടുന്നു

Google Oneindia Malayalam News

ദില്ലി: സംഘര്‍ഷ കലുഷിതമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ബംഗാളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ചും ഡോക്ടര്‍മാരുടെ സമരം സംബന്ധിച്ചും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ മമതാ ബാനര്‍ജി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Mama

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യ വിദഗ്ധര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ സമരം എത്രത്തോളം പ്രതിസന്ധിയുണ്ടാക്കുന്നു എന്ന കാര്യവും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും കേന്ദ്രം തേടിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള അക്രമങ്ങള്‍ മാത്രമല്ല, 2016 മുതല്‍ 2019 വരെയുണ്ടായ അക്രമങ്ങളുടെ വിവരങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഇതുസംബന്ധിച്ച് മമത സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രമസമാധാന നില മെച്ചപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നാണ് കേന്ദ്രത്തെ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് തേടിയത്.

അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; പതിച്ചത് മൂന്ന് ഷെല്ലുകള്‍... ആശങ്കയോടെ പശ്ചിമേഷ്യഅമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; പതിച്ചത് മൂന്ന് ഷെല്ലുകള്‍... ആശങ്കയോടെ പശ്ചിമേഷ്യ

ബംഗാളില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. സമരക്കാര്‍ക്കെതിരെ ആദ്യം നിലപാടെടുത്ത മമത ശനിയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. മമത പരിക്കേറ്റ ഡോക്ടറെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ വൃത്തങ്ങള്‍ അക്കാര്യം നിഷേധിച്ചു.

English summary
Centre seeks reports from Bengal government on doctors' strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X