ഗര്‍ഭ നിരോധത്തിന് ഇന്‍ജെക്ഷന്‍ മതി; ജനന നിയന്ത്രണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍
ആദ്യഘട്ടത്തില്‍ മരുന്ന് മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും
ദില്ലി: ഗര്‍ഭനിരോധത്തിന് പുതിയ മാര്‍ഗ്ഗവുമായി കേന്ദ്രസര്‍ക്കാര്‍
ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കാവുന്ന ഇന്‍ജെക്ഷനാണ് കേന്ദ്രം പുറത്തിറക്കാനൊരുങ്ങുന്നത്. രാജ്യത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ കുടുംബാസൂത്രണത്തിനായി നടപ്പിലാക്കുന്ന ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേയാണ് കേന്ദ്രം കുത്തിവയ്ക്കാവുന്ന മരുന്ന് പുറത്തിറക്കുന്നത്.
സ്ത്രീകളിലൂടെ കുടുംബാസൂത്രണം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ കുത്തിവെയ്ക്കാവുന്ന മരുന്ന് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികളില്‍ എന്നിവ വഴി സൗജന്യമായി കുത്തിവയ്പ് നല്‍കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം.

തുടക്കം മെഡിക്കല്‍ കോളേജില്‍ നിന്ന്്
കുത്തി വയ്ക്കാവുന്ന ഗര്‍ഭ നിരോധന മരുന്ന് പുറത്തിറക്കാനൊരുങ്ങുന്ന കേന്ദ്രം ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലായിരിക്കും മരുന്ന് ലഭ്യമാക്കുക.

ഹെല്‍ത്ത് സെന്റുകളില്‍ ലഭ്യമാക്കും
കുത്തിവയ്ക്കാവുന്ന ഗര്‍നിരോധന മരുന്ന് ജില്ലാ ആശുപത്രികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളിലും ലഭ്യമാകുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

കുടുബാസൂത്രണം സ്ത്രീകളിലൂടെ
കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി 2015ലാണ് സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കാവുന്ന ഇന്‍ജെക്ഷനുകള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ അംഗീകാരം ലഭിച്ചത്. ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മറ്റിയാണ് ഇത്തരമൊരു നിര്‍ദേശം മന്ത്രാലയത്തിന് മുമ്പാകെ വച്ചത്.

സുരക്ഷ മൂന്ന് മാസം വരെ
ഡിയോക്‌സി മെഡ്രോക്‌സിപ്രൊജെസ്‌ട്രോണ്‍ അസറ്റേറ്റ് എന്ന മരുന്നാണ് ഇന്‍ജെക്ഷനായി ഉപയോഗിക്കുന്നത്. മൂന്ന് മാസം വരെ ഗര്‍ഭനിരോധനത്തിനാണ് ഇത് സഹായിക്കുക. കയ്യിന്റെയോ ഇടുപ്പിന്റെയോ മസിലില്‍ എടുക്കാവുന്ന കുത്തിവയ്പില്‍ അടങ്ങിയ സ്ത്രീ ഹോര്‍മോണ്‍ അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നത് തടയുന്നു.

കുത്തിവയ്പ് സൗജന്യം
സര്‍ക്കാര്‍ പദ്ധതിയ്ക്ക് കീഴില്‍ അവതരിപ്പിക്കുന്ന ഗര്‍ഭനിരോധന മരുന്ന് ആറ് മാസത്തേക്ക് സൗജന്യമായി നല്‍കും. കുടുബാംസൂത്രണത്തിനായി കേന്ദ്രം നടപ്പിലാക്കുന്ന അഞ്ച് ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേയാണിത്.












Click it and Unblock the Notifications