കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബാസൂത്രണം രാജ്യസ്‌നേഹത്തിന്റെ ഭാഗമെന്ന് മോദി; ജനസംഖ്യ കുറയ്ക്കണം, പദ്ധതി ആവിഷ്‌കരിക്കും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ജനസംഖ്യ വര്‍ധനവില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ധിച്ചുവരുന്ന ജനസംഖ്യ ഭാവി തലമുറയെ ദോഷമായി ബാധിക്കുമെന്ന് അദ്ദേഹം തന്റെ ആറാം സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പറഞ്ഞു. ജനസംഖ്യാ വിസ്‌ഫോടനമാണ് നിലവിലുള്ളതെന്ന് സൂചിപ്പിച്ച മോദി ഈ വെല്ലുവിളി നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

modi

ജനസംഖ്യാ വിസ്‌ഫോടന കാര്യത്തില്‍ ചര്‍ച്ചയും ബോധവല്‍ക്കരണവും നടക്കേണ്ടതുണ്ട്. ഭാവി തലമുറയ്ക്ക് ഒട്ടേറെ പ്രശ്‌നങ്ങള്‍ ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകും. ഇക്കാര്യത്തില്‍ നമുക്ക് ആശങ്കയുണ്ടാകണം. കേന്ദ്രവും സംസ്ഥാനങ്ങളും ജനസംഖ്യ നിയന്ത്രണത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് മുമ്പ് ആ കുഞ്ഞിനോട് നീതി ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം ചിന്തിക്കണം. ഇങ്ങനെ ചെയ്യുന്നത് രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നും 92 മിനുട്ട് നീണ്ട പ്രസംഗത്തില്‍ മോദി പറഞ്ഞു.

യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?

ആരോഗ്യമുള്ള വ്യക്തികള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പുരോഗതിയുണ്ടാകുക. ചുറ്റും പ്രതിസന്ധികളും രോഗങ്ങളും വ്യാപകമാകുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രം പരിഹാരം കാണാന്‍ സാധിക്കില്ല. പകരം ഓരോ വ്യക്തിയും അവരുടേതായ സംഭാവനകള്‍ ചെയ്യണമെന്നും മോദി പറഞ്ഞു.

Population

അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞു. അതുവഴി അടുത്ത അഞ്ചുവര്‍ഷത്തിനകം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ലക്ഷം കോടി ശേഷിയുള്ളതാകാന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.

English summary
Centre-State governments should launch schemes to tackle Population explosion, Says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X