നികുതി നിരക്കില്‍ തീരമാനമാകാതെ ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു
ആഡംബര നികുതി നിരക്ക് കുറയ്ക്കുകയും അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ദില്ലി: നികുതി നിരക്കില്‍ തീരുമാനമാകാതെ ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു. ആഡംബര നികുതി നിരക്ക് കുറയ്ക്കുകയും അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സെസ് ചുമത്തുന്നത് ചരക്കു സേവന നികുതിയില്‍ ആദ്യത്തെ അഞ്ച് വര്‍ഷം റവന്യൂ നഷ്ടം സൃഷ്ടിക്കുമെന്നാണ് സംസ്ഥാനങ്ങള്‍ പറയുന്നത്. 2017 ഏപ്രില്‍ 1 മുതലായിരുന്നു പുതിയ നികുതി നിരക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

മൂന്ന് ദിവസം തീരുമാനിച്ചിരുന്ന യോഗം രണ്ടാം ദിവസത്തില്‍ തന്നെ തീരുമാനമാകാതെ പിരിയുകയായിരുന്നു. നാല് തട്ടുകളിലായാണ് നികുതി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 6%, 12%, 18%, 26% എന്നിങ്ങനെയാണ് നികുതി ഈടാക്കുക. ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 26% ആയി മാറുമ്പോള്‍ പല ആഡംബര വസ്തുക്കളുടെയും നികുതി വരുമാനം കുറയുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടികാട്ടുന്നത്.
അടുത്ത മാസം മൂന്ന്, നാല് തിയ്യതികളില്‍ വീണ്ടും ചേരും. നികുതി നിരക്കില്‍ അന്തിമ തീരുമാനം അടുത്ത യോഗത്തില്‍ എടുക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അടുത്ത യോഗത്തില്‍ ജിഎസ്ടി നിരക്ക് തീരുമാനമായാല്‍ നിയമ നിര്‍മ്മാണത്തിന് അന്തിമ രൂപം നല്‍കാന്‍ നവംബര്‍ ഒന്‍പതിന് വീണ്ടും സമ്മേളിക്കുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന ആദ്യത്തെ അഞ്ചു വര്‍ഷത്തെ റവന്യൂ നഷ്ടം കേന്ദ്രം വഹിക്കുമെന്നും ധാരണയായിട്ടുണ്ട്. ഒന്നര കോടിയില്‍ താഴെ വിറ്റുവരവുള്ള സേവന നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വേണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നിരുന്നു. അടുത്ത യോഗത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതോടെ ഏപ്രില്‍ 1 മുതല്‍ നികുതി നിരക്ക് നടപ്പിലാക്കി തുടങ്ങും.












Click it and Unblock the Notifications