Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ചു; നിയമലംഘകർക്ക് കനത്ത പിഴ

ദില്ലി: രാജ്യത്ത് ഇ- സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചതായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. വാർത്താ സമ്മേളനത്തിൽ ഈ സിഗരറ്റിന്റെ ദൂഷ്യ വശങ്ങൾ വിശദീകരിച്ചാണ് നിർലാ സീതാരാമൻ പ്രഖ്യാപനം നടത്തിയത്. നിയമം ലംഘിച്ചാൽ പരമാവധി ഒരു വർഷം തടവുശിക്ഷയും
പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തും. യുവാക്കളിൽ ഇ-സിഗരറ്റിന്റെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം ഇ-സിഗരറ്റ് നിരോധന ഓര്‍ഡിനന്‍സ്-2019 മന്ത്രിമാര്‍ പരിശോധിച്ചിരുന്നു. പരിശോധനയക്ക് ശേഷം ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അവ ഉള്‍പ്പെടുത്തിയ കരട് ഓര്‍ഡിനന്‍സാണ് മന്ത്രിസഭയുടെ മുമ്പാകെ സമര്‍പ്പിച്ചത്.

നിയമം ലംഘിക്കുന്നവരില്‍ നിന്നും പരമാവധി ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്നും അതോടൊപ്പം ഒരു വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.

cig

മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ പ്രധാന അജണ്ടകളിലൊന്നാണ് പുകവലി ഇതര ഉപകരണങ്ങളായ ഇ-സിഗരറ്റുകള്‍, തീ കത്തിക്കാത്ത പുകവലി ഉപകരണങ്ങള്‍, വാപ്, ഇ-നിക്കോട്ടിന്‍ സുഗന്ധമുള്ള ഹുക്കകള്‍ എന്നിവയുടെ നിരോധനം.

അതേസമയം ഇ-സിഗരറ്റിനെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാര പ്രതിനിധികള്‍ രാജ്യത്ത് ഇത്തരം ഉപകരണങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ദില്ലി, ബോംബെ ഹൈക്കോടതികള്‍ നിരോധന നീക്കത്തെ സ്റ്റേ ചെയ്തതിനുശേഷവും നീതിന്യായ വ്യവസ്ഥയെ മറികടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഇ-സിഗരറ്റ് പുകവലിയോളം ദോഷകരമല്ലെന്നാണ് ഇവരുടെ വാദം. അതേസമയം പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങള്‍ക്ക് സമാനമാണ് ഇ-സിഗരറ്റിന്റെ അപകടമെന്ന് വാദിച്ചാണ് സര്‍ക്കാര്‍ നിരോധന നീക്കവുമായി മുന്നോട്ട് പോയത്.

നിക്കോട്ടിന്‍ സ്വാദുള്ള ഇ-സിഗരറ്റ്, ഇ-ഹുക്ക തുടങ്ങിയവ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ദില്ലി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ മയക്കുമരുന്നല്ലാത്തതിനാല്‍ നിരോധിക്കാനാകില്ലെന്നായിരുന്നു കോടതി വാദം. എന്നാല്‍ ഇ സിഗരറ്റ് പോലുള്ള ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) രംഗത്തെത്തിയിരുന്നു. ഇവയുടെ ഉപയോഗം പുകവലിക്കാത്തവര്‍ക്കിടയിലും നിക്കോട്ടിന്‍ ആസക്തിക്ക് കാരണമാകും.

ഇ സിഗരറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, ഓണ്‍ലൈന്‍ വില്‍പ്പന, നിര്‍മ്മാണം, വിതരണം, വ്യാപാരം, ഇറക്കുമതി അല്ലെങ്കില്‍ പരസ്യം എന്നിവ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എല്ലാ സംസ്ഥാന മയക്കുമരുന്ന് കണ്‍ട്രോളര്‍മാര്‍ക്കും കത്തെഴുതിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+