കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടൽക്കൊല കേസ്: ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ദില്ലി: ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കുന്നതിനായി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ കോടതികള്‍ക്ക് വിചാരണ ചെയ്യാനാകില്ലെന്ന് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam

അതേസമയം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാനുളള അര്‍ഹത ഉണ്ടെന്നും അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിച്ചു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നത്. 2012ലാണ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

italy

ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നവരാണ് കേസിലെ പ്രതികള്‍. ഇരുവര്‍ക്കും നയതന്ത്ര പരിരക്ഷയുണ്ട് എന്നാണ് അന്താരാഷ്ട്ര കോടതി വിധിച്ചത്. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് ശേഷം ഇവരെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര കോടതി വിധിയോടെ ഇന്ത്യയില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരെയുളള നടപടികള്‍ കേന്ദ്രം അവസാനിപ്പിക്കുകയാാണ്.

നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കപ്പലില്‍ കാവല്‍ ഡ്യൂട്ടിയില്‍ ആയിരുന്ന നാവികര്‍ നടത്തിയ വെടിവെപ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ രാജ്യം വിടുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നം കാരണം ലത്തോറിന് ഇറ്റലിയിലേക്ക് പോകാന്‍ അനുവാദം നല്‍കി. സല്‍വത്തോറ ജിറോണ്‍ 4 വര്‍ഷം ജയിലില്‍ കിടന്നു. ഒടുവില്‍ വിചാരണയ്ക്ക് ആര്‍ക്കാണ് അധികാരമെന്നത് തീരുമാനമാകാത്തതിനാല്‍ സല്‍വത്തോറ ജിറോണിനേയും മോചിപ്പിക്കുകയായിരുന്നു.

ഇത് കോൺഗ്രസിന്റെ പുതിയ മുഖം! ബിജെപിയുടെ ചീട്ട് കീറുന്ന അഞ്ചംഗ സംഘം! തെറിക്കുത്തരം മുറിപ്പത്തൽ!ഇത് കോൺഗ്രസിന്റെ പുതിയ മുഖം! ബിജെപിയുടെ ചീട്ട് കീറുന്ന അഞ്ചംഗ സംഘം! തെറിക്കുത്തരം മുറിപ്പത്തൽ!

കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!

English summary
Centre to close case against Italian marines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X