കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ചെയ്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യും: പൗരത്വ ഭേദഗതി ബില്ലില്‍ ബിജെപിയുടെ വെല്ലുവിളി

മമത ചെയ്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യും:പൗരത്വ ഭേദഗതി ബില്ലില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി, തിരിച്ചടി മമതയ്ക്കെന്ന്!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്. ബംഗാളിലെത്തിയ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൗരത്വം നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ പറയുന്നത്.

പാര്‍ലമെന്റ് പൗരത്വ ഭേദഗതി ബില്ല് പാസാക്കി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് ഇത്തരക്കാര്‍ക്ക് പൗരത്വം നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം നടപ്പിലാക്കാതിരിക്കുകയോ ഇവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് ​എതിര് നില്‍ക്കുകയോ ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ചൂണ്ടിക്കാണിക്കുന്നത്.

mamatabanerjee

ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തിഗത പ്രശ്നങ്ങള്‍ സംസ്ഥാനത്തെ മുന്നോട്ടുനയിക്കില്ലെന്ന കാര്യം മമതാ ബാനര്‍ജി ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അല്ലാത്ത പക്ഷം കേന്ദ്രസര്‍ക്കാര്‍ അധികാരങ്ങള്‍ ഉപയോഗിക്കുമെന്നാണ് നേതാവ് വ്യക്തമാക്കിയത്. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Recommended Video

cmsvideo
People React To Citizenship Amendment Bill | Oneindia Malayalam

2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്. ബില്ല് പാസാക്കിയത് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം സംഭവിച്ച ദിവസമെന്ന് അടയാളപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. ഇത് ബിജെപിയുടെ വിജയം കൂടിയാണെന്നും വിജയ് വര്‍ഗീയ പറയുന്നു. അതേ സമയം ഇത് മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറയുന്നു.

English summary
Centre to give citizenship to refugees if Mamata Banerjee doesn't: BJP's challenge to West Bengal CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X