കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിമാര്‍ കരുതിയിരുന്നോളൂ...ലേഡീസ് കോച്ചില്‍ പുരുഷന്മാര്‍ കയറിയാല്‍ കനത്ത ശിക്ഷ

ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍. മെട്രോ ട്രെയിനിലെ വനിതാ കോച്ചുകളില്‍ കയറുന്ന പുരുഷന്മാര്‍ക്ക് കനത്ത പിഴ.

Google Oneindia Malayalam News

ദില്ലി : തീവണ്ടികളിലെ വനിതാ കോച്ചില്‍ പുരുഷന്‍ അതിക്രമിച്ച് കയറിയതിന്റെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. സൗമ്യ. സ്ത്രീകള്‍ മാത്രമുള്ള, യാതൊരു വിധ സുരക്ഷയുമില്ലാത്ത കോച്ചില്‍ അതിക്രമിച്ച് കടന്ന ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ ഇല്ലാതാക്കിയ പെണ്‍കുട്ടി.

സൗമ്യമാര്‍ ഇനി ഇല്ലാതിരിക്കണമെങ്കില്‍ ലേഡീസ് കോച്ചുകളില്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കണം. നിലവില്‍ പൊലീസ് കാവല്‍ ഉണ്ടെങ്കിലും അത് എത്രമാത്രം പര്യാപ്തമാണ് എന്ന് പരിശോധിക്കപ്പെടണം. ലേഡീസ് കോച്ചുകളില്‍ കയറുന്ന പുരുഷന്മാര്‍ക്കും ട്രെയിനുകളില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

മെട്രോ റെയിൽ ബിൽ

മെട്രോ റെയില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന മെട്രോ റെയില്‍ ബില്‍ പാസ്സാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ബില്‍ കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ എല്ലാ മെട്രോ റെയില്‍ പദ്ധതികളിലും ഇത് ബാധകമായിരിക്കും.

അതിക്രമത്തിന് പിഴ

ലേഡീസ് കോച്ചുകളില്‍ കയറുന്ന പന്ത്രണ്ട് വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ ഇനിമുതല്‍ അയ്യായിരം രൂപ പിഴ അടക്കേണ്ടതായി വരും. മാത്രമല്ല ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്താലും ഇത്രയും തുക പിഴയായി അടയ്‌ക്കേണ്ടി വരും. ഇത്തരക്കാരെ ട്രെയിനില്‍ നിന്നും പുറത്താക്കുകയും ചെയ്യും.

വധശിക്ഷ വരെ

മെട്രോ റെയിലുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സിഎംആര്‍എസ് ഈ ബില്ലിന് കീഴില്‍ കൊണ്ടുവരും. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഏതൊരു വിധ അട്ടിമറി ശ്രമങ്ങള്‍ നടത്തുവര്‍ക്കും വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമപ്രകാരം ലഭിക്കുക.

അട്ടിമറി വേണ്ട

യാത്രക്കാരുടെ ജീവനെ ബാധിക്കാതിരിക്കുകയും എന്നാല്‍ മറ്റുവിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ ജീവപര്യന്തം തടവ് പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നു. തീവണ്ടിയുടെ യന്ത്രഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുക പോലുള്ള അട്ടിമറി പ്രവര്‍ത്തനങ്ങളെല്ലാം ഇത്തരത്തിലാണ് ശിക്ഷിക്കപ്പെടുക.

ഭക്ഷണവും പാടില്ല

മെട്രോ ട്രെയിനിനകത്ത് ഭക്ഷണം കഴിച്ചാലും പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടും. ട്രെയിനനകത്തോ സ്‌റ്റേഷനകത്തോ ഭക്ഷണം കഴിക്കുന്നവര്‍ ഇനിമുതല്‍ ആയിരം രൂപ പിഴ നല്‍കേണ്ടതായി വരും. തീവണ്ടിക്കകത്തോ സ്റ്റേഷന്‍ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരും ആയിരം രൂപ പിഴ അടയ്‌ക്കേണ്ടി വരും.

English summary
Centre has circulated a proposal for introducing Metro Rail Bill. The Bill provides for hefty penalties for offences in Metro coaches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X