ആഡംബര വസ്തുക്കള്‍ വാങ്ങണോ? പാന്‍കാര്‍ഡ് കരുതിക്കോളൂ...
ദില്ലി: ആഡംബര വിപണിക്ക് തിരിച്ചടി നല്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഡംഭര വസ്തുക്കള്‍ വാങ്ങുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവാണ് വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. ആഡംഭര ബാഗുകള്‍, സ്വര്‍ണ്ണം, വാച്ചുകള്‍, എഴുത്തുപകരണങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്കായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം വിലങ്ങുതടിയാവുക.
രണ്ട് ലക്ഷം രൂപ മുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുള്ള വന്‍കിട ബ്രാന്‍ഡുകള്‍ സര്‍ക്കാര്‍ നയത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പണമുപയോഗിച്ച് നേരിട്ട് ഷോപ്പിംഗ് നടത്തുന്ന തങ്ങളുടെ ഉപയോക്താക്കള്‍ പുതിയ നിയന്ത്രണത്തോടെ വിദേശ വിപണികളെ ആശ്രയിക്കുമെന്നാണ് രാജ്യത്തെ ആംഡംഭര വിപണി കീഴടക്കിയിട്ടുള്ള ജിമ്മി ച്യൂ, എംപോറിയോ, അര്‍മാണി, ജോര്‍ജിയോ അര്‍മാണി എന്നീ ലക്ഷ്വറി ബ്രാന്‍ഡുകളെ വലയ്ക്കുന്ന പ്രശ്നം. 2015ല്‍ 16, 300 കോടി വിറ്റുവരവുണ്ടായ ഇന്ത്യയിലെ ആഡംഭര വിപണി 2020തോടെ 39,000 കോടിയാണ് ഈ മേഖലയില്‍ നിന്ന് ലക്ഷ്യം വയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം സര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയത്. ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്കും അഞ്ചു ലക്ഷത്തിന് മുകളില്‍ വിലയുള്ള വസ്തുക്കള്‍ സ്വന്തമായുള്ളവര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിന് പുറമേ അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍്, അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓഹരികള്‍ വാങ്ങുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും നികുതി തട്ടിപ്പ് ഇല്ലാതാക്കുന്നതിനായി രാജ്യത്ത് പാന്‍കാര്‍ഡ് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
-
ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അവസരം, കോഴിക്കോട്ടും മഞ്ചേരിയിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ -
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications