കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബര വസ്തുക്കള്‍ വാങ്ങണോ? പാന്‍കാര്‍ഡ് കരുതിക്കോളൂ...

Google Oneindia Malayalam News

ദില്ലി: ആഡംബര വിപണിക്ക് തിരിച്ചടി നല്‍കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഡംഭര വസ്തുക്കള്‍ വാങ്ങുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവാണ് വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. ആഡംഭര ബാഗുകള്‍, സ്വര്‍ണ്ണം, വാച്ചുകള്‍, എഴുത്തുപകരണങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്കായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം വിലങ്ങുതടിയാവുക.

രണ്ട് ലക്ഷം രൂപ മുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുള്ള വന്‍കിട ബ്രാന്‍ഡുകള്‍ സര്‍ക്കാര്‍ നയത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പണമുപയോഗിച്ച് നേരിട്ട് ഷോപ്പിംഗ് നടത്തുന്ന തങ്ങളുടെ ഉപയോക്താക്കള്‍ പുതിയ നിയന്ത്രണത്തോടെ വിദേശ വിപണികളെ ആശ്രയിക്കുമെന്നാണ് രാജ്യത്തെ ആംഡംഭര വിപണി കീഴടക്കിയിട്ടുള്ള ജിമ്മി ച്യൂ, എംപോറിയോ, അര്‍മാണി, ജോര്‍ജിയോ അര്‍മാണി എന്നീ ലക്ഷ്വറി ബ്രാന്‍ഡുകളെ വലയ്ക്കുന്ന പ്രശ്‌നം. 2015ല്‍ 16, 300 കോടി വിറ്റുവരവുണ്ടായ ഇന്ത്യയിലെ ആഡംഭര വിപണി 2020തോടെ 39,000 കോടിയാണ് ഈ മേഖലയില്‍ നിന്ന് ലക്ഷ്യം വയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

pan

രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം സര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയത്. ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്കും അഞ്ചു ലക്ഷത്തിന് മുകളില്‍ വിലയുള്ള വസ്തുക്കള്‍ സ്വന്തമായുള്ളവര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിന് പുറമേ അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍്, അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓഹരികള്‍ വാങ്ങുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും നികുതി തട്ടിപ്പ് ഇല്ലാതാക്കുന്നതിനായി രാജ്യത്ത് പാന്‍കാര്‍ഡ് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

സ്വത്ത് വാങ്ങുന്നതിനും പാന്‍കാര്‍ഡ് വേണം, പുതുവര്‍ഷത്തില്‍ പാന്‍കാര്‍ഡ് ഇല്ലാതെ രക്ഷയില്ല!സ്വത്ത് വാങ്ങുന്നതിനും പാന്‍കാര്‍ഡ് വേണം, പുതുവര്‍ഷത്തില്‍ പാന്‍കാര്‍ഡ് ഇല്ലാതെ രക്ഷയില്ല!

English summary
Centre to make PAN card compulsory for purchasing luxury products.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X