കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ മോദി സര്‍ക്കാര്‍.... സോണിയാ ഗാന്ധിയെ കാണും, പാര്‍ലമെന്റില്‍ സമവായം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. മോദി സര്‍ക്കാരിന്റെ വാഗ്ദാനമായ വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യസഭയില്‍ ഇത് പാസാക്കാനാകില്ലെന്നാണ് സൂചന.

1

സര്‍ക്കാര്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ലോക്‌സഭയില്‍ ഈ ബില്‍ പാസായിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അമിത് ഷാ അടക്കമുള്ളവര്‍ നേരിട്ട് കാണുമെന്നാണ് സൂചന. സോണിയയാണ് പ്രതിപക്ഷ പാര്‍ട്ടികളെ പാര്‍ലമെന്റില്‍ നയിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിച്ചിരുന്നു. സോണിയയായിരുന്നു അധ്യക്ഷ.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ചില തീരുമാനങ്ങളും സോണിയ എടുത്തിട്ടുണ്ട്. രാജ്യസഭയില്‍ പാസാക്കാനുള്ള 16 ബില്ലുകളില്‍ ഏഴെണ്ണം ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതില്‍ ആര്‍ടിഐ ഭേദഗതി ബില്ലും ഉണ്ട്. കഴിഞ്ഞ ദിവസം ഈ ബില്‍ ലോക്‌സഭ പാസാക്കിയത്. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെ കാലാവധി സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ബില്‍. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. രാജ്യത്തിന്റെ ജനാധിപത്യ ഭരണത്തിലെ ഏറ്റവും വലിയ നേട്ടമാണ് വിവരാവകാശ നിയമമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നിയമത്തെ ഇല്ലാതാക്കാനുള്ള ബില്ലാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയതെന്ന് തരൂര്‍ ആരോപിച്ചു. സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഭേദഗതിയെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കില്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യംഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യം

English summary
centre to reach out opposition on rti amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X