കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമും ത്രിപുരയും ശാന്തമാകുന്നു; സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനം

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രതിഷേധം തുടങ്ങിയ അസം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ശാന്തമാകുന്നു. ഇവിടെ വിന്യസിച്ച സൈനികരെ ഘട്ടങ്ങളായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സമരം ശക്തമായ വേളയില്‍ അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേന്ദ്രം സൈന്യത്തെ അയച്ചത്.

i

29 കമ്പനി സൈന്യത്തെയാണ് അസമില്‍ മാത്രം വിന്യസിച്ചിരുന്നത്. ഡിസംബര്‍ 11നും 17നുമിടയിലാണ് ഇത്രയും സൈനികരെ കേന്ദ്രം അയച്ചത്. ഇതിന് വേണ്ടി കശ്മീരില്‍ നിന്ന് കുറച്ച് സൈനികരെ പിന്‍വലിച്ചിരുന്നു. സമാനമായ രീതിയില്‍ ത്രിപുര സര്‍ക്കാരും സൈന്യത്തെ അയക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് കമ്പനി സൈന്യത്തെയാണ് ത്രിപുരയിലേക്ക് അയച്ചിരുന്നത്.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

ത്രിപുരയില്‍ ഇപ്പോള്‍ പ്രതിഷേധം കുറഞ്ഞിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. അസമിലെ ബിജെപി സര്‍ക്കാര്‍ പ്രക്ഷോഭകരുടെ ഒട്ടേറെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. മാത്രമല്ല, വിവിധ സമുദായങ്ങള്‍ക്ക് സവരണവും പ്രഖ്യാപിച്ചു.

പൗരത്വ നിയമം നടപ്പാക്കിയാല്‍ മേഖലയിലെ തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ കാരണം. അഭയാര്‍ഥികളായ ബംഗാളി ഹിന്ദുക്കളെ തങ്ങളുടെ മേഖലയില്‍ പുനരധിവസിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉറപ്പു നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് അസം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്.

English summary
Centre to withdraw Army from Assam, Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X