കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐഎമ്മുകളിലും ഐഐടികളിലും ഫാക്വല്‍റ്റി നിയമനത്തിന് ക്വാട്ട നിയമം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഫാക്കല്‍റ്റി നിയമനത്തിനുള്ള ക്വാട്ട നിയമം നിര്‍ബന്ധിതമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഐഐടികളും ഐഐഎമ്മുകളുമുള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫാക്വല്‍റ്റി റിക്രൂട്ട്മെന്റില്‍ സംവരണ നയം മോശമായി നടപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍ മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം.

 മൂന്നുപേരും കൂടി കസേര പൊക്കി ഒറ്റ ഏറ് ! എന്നിട്ട് ഞെളിഞ്ഞു നിന്ന കഥാനായകന്‍; പരിഹാസവുമായി ചാമക്കാല മൂന്നുപേരും കൂടി കസേര പൊക്കി ഒറ്റ ഏറ് ! എന്നിട്ട് ഞെളിഞ്ഞു നിന്ന കഥാനായകന്‍; പരിഹാസവുമായി ചാമക്കാല

പട്ടികജാതിക്കാര്‍ക്ക് 15%, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5%, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27%, സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് (EWS) 10% എന്നിങ്ങനെയായി കേന്ദ്ര സര്‍വകലാശാലകള്‍ കൂടുതലും ഫാക്കല്‍റ്റി ക്വാട്ട നടപ്പിലാക്കുന്നു. എന്നാല്‍ ഐഐടികളും ഐഐഎമ്മുകളും ഇപ്പോഴും ഇത് വലിയ തോതില്‍ നടപ്പിലാക്കുന്നില്ല.

iit

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഐഐടികളിലും ഐഐഎമ്മുകളിലും സംവരണ വിഭാഗത്തിലെ ഫാക്വല്‍റ്റികള്‍ വളരെ കുറവാണ്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിസര്‍വേഷന്‍ ഇന്‍ ടീച്ചേഴ്‌സ് കേഡര്‍ നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ എച്ച്ആര്‍ഡി മന്ത്രാലയം കഴിഞ്ഞ ആഴ്ച എല്ലാ സ്ഥാപനങ്ങള്‍ക്കും കത്തെഴുതി. 2019 മാര്‍ച്ച് 7 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ പറയുന്ന പോലെ സ്ഥാപനങ്ങളെ ഒരു യൂണിറ്റായി കണക്കാക്കി നേരിട്ടുള്ള നിയമനത്തില്‍ തസ്തിക സംവരണം ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു.

എല്ലാ വകുപ്പുകളിലുമുള്ള ഒരേ തസ്തികയിലുള്ള ഒഴിവുകള്‍ സംയോജിപ്പിച്ച് ഫാക്കല്‍റ്റികളെ നേരിട്ട് നിയമിക്കുന്നത് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അതോടൊപ്പം ക്വാട്ട സീറ്റുകളിലും ഇതേ തരത്തിലുള്ള പട്ടിക തയ്യാക്കണമെന്നും അതനുസരിച്ച് നിയമനം നടത്തണമെന്നും ഈ നിയമം ആവശ്യപ്പെടുന്നു. ശാസ്ത്ര-സാങ്കേതിക തസ്തികകളെ സംവരണ നയത്തില്‍ നിന്ന് ഒഴിവാക്കിയുള്ള 1975 ലെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ ഉത്തരവാണ് ഐഐഎമ്മുകള്‍ ഇതുവരെ പിന്തുടരുന്നത്.

English summary
Centre told IIT and IIM to comply with quota rule for faculty recruitment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X