കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതക്ക് കനത്ത തിരിച്ചടി; പോലീസ് കമ്മീഷ്ണര്‍ സിബിഐയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച മമതാ ബാനര്‍ജിക്ക് കോടതി വിധി കനത്ത തിരിച്ചടിയായി. വാര്‍ത്തകളുടെ വിശദാംശങ്ങള്‍ തത്സമയം അറിയാം..

Newest First Oldest First
11:29 AM, 5 Feb

രാജ്യത്തിന്‍റെ ബിഗ് ബോസാണെന്ന് മോദി ധരിക്കരുതെന്ന് മമത
11:16 AM, 5 Feb

സിബിഐയുമായി സഹകരിക്കണമെന്നാണ് കോടതി പറഞ്ഞതെന്ന് മമത ബാനര്‍ജി
11:12 AM, 5 Feb

ഭാവി പരിപാടി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ കൂടിക്കഴ്ച്ചക്ക് ശേഷം
11:08 AM, 5 Feb

സുപ്രീംകോടതി ഉത്തവ് സ്വാഗതം ചെയ്യുന്നുവെന്നും മമത
11:08 AM, 5 Feb

രാജീവ് കുമാറിന്‍റെ അറസ്റ്റ് പാടില്ലെന്ന വിധി ധാര്‍മ്മിക വിജയമെന്ന് മമത ബാനര്‍ജി
11:06 AM, 5 Feb

ഈ മാസം 21 ന് കേസ് വീണ്ടും കോടതി പരിഗണിക്കും
11:06 AM, 5 Feb

ചീഫ് സെക്രട്ടറിയും ഡിജിപിയും പോലീസ് കമ്മീഷ്ണറും മറുപടി നല്‍കണം
11:01 AM, 5 Feb

രാജീവ് കുമാര്‍ കോടതിയിലും ഹാജരകാണം.
11:00 AM, 5 Feb

കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാവണം. അറസ്റ്റ് പാടില്ല
10:57 AM, 5 Feb

സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി വേണമെന്ന് എജി
10:53 AM, 5 Feb

പോലീസ് കമ്മീഷ്ണര്‍ സിബിഐയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി
10:51 AM, 5 Feb

കോടതിയില്‍ വാദം തുടരുന്നു; പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് വേണ്ടി ഹാജരായത് മനു അഭിഷേക് സിങ്വി
10:49 AM, 5 Feb

ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ സിബിഐയുടെ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപത്തിനുള്ള ശ്രമമെന്ന് സിബിഐ
10:11 AM, 5 Feb

അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് സി ബി ഐയുടെ ആവശ്യം.
9:58 AM, 5 Feb

മമതയ്ക്ക് പിന്തുണയുമായി ധര്‍ണ്ണവേദിയിലെത്തിയ നടി ഇന്ദ്രാണി ഹല്‍ദര്‍
9:51 AM, 5 Feb

കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ക്കെതിരായ സിബിഐയുടെ പരാതികള്‍ ചൊവ്വാഴ്ച്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. കോടതി തീരുമാനം മമതയ്ക്കും കേന്ദ്രത്തിനും ഏറെ നിര്‍ണ്ണായകമാണ്. കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ രാജീവ്കുമാര്‍ സിബിഐയുമായി സഹകരിക്കണമെന്നോ കീഴടങ്ങണമെന്നോ സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശിച്ചാല്‍ മമത വെട്ടിലാവും.
9:51 AM, 5 Feb

തിരഞ്ഞെടുപ്പിന് മുന്‍പായുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയായി മമതയുടെ ധര്‍ണ

കേന്ദ്രസര്‍ക്കാറും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമുള്ള പോരില്‍ ഇന്നത്തെ സുപ്രീംകോടതി ഇടപെടല്‍ നിര്‍ണ്ണായകമാവും. സിബിഐയുടെ പരാതികള്‍ ചൊവ്വാഴ്ച്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. കമ്മീഷ്ണര്‍ തെളിവ് നശിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഒന്നും തന്നെ സിബിഐയുടെ ഹ‌‍ര്‍ജിയിലില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നീരിക്ഷിച്ചിരുന്നു. ബംഗളാള്‍ സര്‍ക്കാരോ പൊലീസോ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ചൊവ്വാഴ്ച്ച കേസ് പരിഗണിക്കുന്നതിന് മുമ്പായി സമര്‍പ്പിക്കാം. തെളിവ് നശിപ്പിക്കാന്‍ വിദൂരമായെങ്കിലും ശ്രമിച്ചവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

Recommended Video

cmsvideo
    സുപ്രീം കോടതിയിൽ കണ്ണും നട്ട് രാജ്യം | Oneindia Malayalam
    mamatabanerjee

    സിബിഐയുടെ നടപടി രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും ചിട്ടിക്കേസുകളിലെ വസ്തുതകള്‍ മമതക്ക് അനുകൂലമല്ല എന്നതാണു സ്ഥിതി. തൃണമൂലിന്‍റെ ഏതാനും എംപിമാര്‍ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അന്ന് പോലും മമത ഇത്ര പ്രതികരിച്ചിട്ടില്ല. മമതയും ചില ബന്ധുക്കളും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജപിയുടെ ആരോപണം.

    അതേസമയം കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നടപടി എടുക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് മമതയ്ക്ക് വീരപരിവേഷം നല്‍കുമെന്നും ബിജെപി വിലയിരുത്തുന്നു.

    English summary
    Centre vs Mamata: SC to take up CBI plea today, Didi continues protest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X