കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്! വിശദീകരണം അരുണ്‍ ജെയറ്റ്ലിയുടേത്

Google Oneindia Malayalam News

ദില്ലി:ആന്ധ്രപ്രദേശില്‍ അധികാരത്തിലിരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതോടെ പുതിയ നീക്കങ്ങളുമായി അരുണ്‍ ജെയ്റ്റ്ലി. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയ്ക്ക് തുല്യമായ സാമ്പത്തിക പാക്കേജ് നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയതെന്നാണ് അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന. പ്രത്യേക പാക്കേജ് സ്വീകരിക്കാനുള്ള സ്ഥിതിയിലെത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു.

545 അംഗ ലോക്സഭയില്‍ നിന്ന് 16 എംപിമാരെ പിന്‍വലിച്ച തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2014ന് ശേഷം ആന്ധ്രപ്രദേശ് നേരിട്ടിട്ടുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്കെടുത്താതാണ പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.

 തടയിട്ടത് ആന്ധ്രപ്രദേശ് സര്‍ക്കാര്‍!!

തടയിട്ടത് ആന്ധ്രപ്രദേശ് സര്‍ക്കാര്‍!!


2016 സെപ്തംബറില്‍ തന്നെ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ 2018 ജനുവരിയില്‍ മാത്രമാണ് ഫണ്ടുകള്‍ ലഭ്യമാക്കുന്ന രീതിയില്‍ മാറ്റം വേണമെന്ന നിര്‍ദേശം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാരിനെ ഇത്തരത്തിലൊരു കാര്യം അറിയിച്ചിരുന്നില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ക്കുന്നു. ആന്ധ്രപ്രദേശിന് വേണ്ടത് സഹായമാണോ അതോ പ്രശ്നം സൃഷ്ടിക്കുകയാണോ എന്ന് തീരുമാനിക്കാമെന്നും പരിഹാരം മേശപ്പുറത്ത് വച്ചുകഴിഞ്ഞുവെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. ജെയ്റ്റ്ലിയെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 545 അംഗ ലോക്സഭയില്‍ നിന്ന് 16 എംപിമാരെ പിന്‍വലിച്ച തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2014ന് ശേഷം ആന്ധ്രപ്രദേശ് നേരിട്ടിട്ടുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്കെടുത്താതാണ പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.

 പദവിയല്ല പാക്കേജ്

പദവിയല്ല പാക്കേജ്


ആന്ധ്രപ്രദേശിന് നല്‍കാമെന്ന് പറഞ്ഞ ഫണ്ടുകള്‍ നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നുവെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകളും ധനസഹായവും ലഭ്യമാക്കുന്നതിനുള്ള 14ാം ധനകാര്യ കമ്മീഷന്റെ അംഗീകാരം അനുസരിച്ച് ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ല. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാനങ്ങളുടെ ഓഹരി വര്‍ധിപ്പിക്കുകയും കേന്ദ്ര നികുതി 32 ശതമാനം മുതല്‍ 42 ശതമാനം വരെയും ഉയര്‍ത്തുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ജനറല്‍ കാറ്റഗറിയില്‍ വരുന്ന സംസ്ഥാനങ്ങള്‍ 40 ശതമാനം നികുതി നല്‍കുമ്പോള്‍ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങള്‍ 10 ശതമാനം മാത്രമാണ് നികുതിയിനത്തില്‍ നല്‍കേണ്ടിവരുന്നത്. പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളുടെ അവശേഷിക്കുന്ന 90 ശതമാനവും ജനറല്‍ വിഭാഗത്തില്‍ നിന്ന് 60 ശതമാനവും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്.

 കേന്ദ്ര ഫണ്ടുകള്‍ നല്‍കാന്‍ നീക്കം

കേന്ദ്ര ഫണ്ടുകള്‍ നല്‍കാന്‍ നീക്കം


ആന്ധ്രപ്രദേശിന് അ‍ഞ്ച് വര്‍ഷ കാലയളവിലേയ്ക്ക് 30 ശതമാനത്തിന് തുല്യമായ ആനൂകൂല്യങ്ങളാണ് നല്‍കുന്നതിനായി മാറ്റിവെച്ചിരുന്നതെന്നും ജെയ്റ്റ്ലി വ്യക്തമാക്കുന്നു. ഈ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ 2016 സെപ്തംബറില്‍ പരിഹാരം കണ്ടെത്തിയെന്നും പ്രത്യേക പാക്കേജ് നല്‍കാമെന്ന ധാരണയിലെത്തുന്നത് ഇങ്ങനെയാണെന്നും മന്ത്രി പറയുന്നു. പ്രത്യേക പദവി നല്‍കുന്നതിന് പകരമായി പ്രത്യേക പാക്കേജ് നല്‍കാമെന്ന ധാരണയിലെത്തുന്നത് ഇങ്ങനെയാണെന്നും 30ശതമാനം കേന്ദ്ര നികുതിയുള്ള ഫണ്ടുകള്‍ നല്‍കുന്നതിനൊപ്പം മറ്റ് പരിഹാരങ്ങളും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നുവെന്നും ധനകാര്യ മനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

വാഗ്ധാനങ്ങള്‍ മാത്രമായി ഒതുങ്ങി

വാഗ്ധാനങ്ങള്‍ മാത്രമായി ഒതുങ്ങി


കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ അപമാനിക്കുകയാണെന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ചുള്ള വാഗ്ധാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ക്കുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പോലവാരം നാഷല്‍ പ്രൊജക്ട്, വിജയവാഡയ്ക്കും വിസാഗിനും ഇടയില്‍ മെട്രോ റെയില്‍ ആരംഭിക്കുമെന്നും കേന്ദ്രം ആന്ധ്രപ്രദേശിന് വാഗ്ധാനം നല്‍കിയിരുന്നു. പുറമേ ദുഗ്ഗരാജപട്ടണത്ത് സീ പോര്‍ട്ട്, വിസാഗില്‍ പ്രത്യേക റെയില്‍വേ സോണ്‍, കടപ്പയില്‍ സ്റ്റീല്‍ പ്ലാന്‍റ്, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുമെന്നുമായിരുന്നു കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ വാഗ്ധാനങ്ങള്‍. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ല. ഇതാണ് ടിഡിപി എന്‍ഡിഎ സര്‍ക്കാരിനെ കൈവിടുന്നതിലെത്തിച്ചിട്ടുള്ളത്.

 മന്ത്രിമാര്‍ പുറത്തേയ്ക്ക്

മന്ത്രിമാര്‍ പുറത്തേയ്ക്ക്



സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവും സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരിയും ഉള്‍പ്പെടെ രണ്ട് മന്ത്രിമാരാണ് കേന്ദ്രമന്ത്രി പഥം രാജിവെച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതേസമയം തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന് നേരത്തെ സൂചനകള്‍ നല്‍കിയെങ്കിലും മാര്‍ച്ച് 16നാണ് ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി പാര്‍ട്ടി തലന്‍ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. ടിഡിപിയ്ക്ക് ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ നാല് എംപിമാരുമാണുള്ളത്. അതേസമയം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡ‍ിപി പുറത്തുപോകുമെന്ന് നേരത്തെ ടിഡിപി നേതാവ് രവീന്ദ്രബാബുവും സൂചന നല്‍കിയിരുന്നു.

<strong>ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ട‌ത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു, അഞ്ച് കാര്യങ്ങള്‍!! </strong>ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ട‌ത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു, അഞ്ച് കാര്യങ്ങള്‍!!

English summary
A day after TDP quit NDA over lack of financial support, Finance Minister Arun Jaitley today said the Centre was committed to giving Andhra Pradesh a special package equivalent to a special category state and has been endlessly waiting for the state government to revert on mechanism of receiving it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X