കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കുള്ള പലിശ എഴുതി തള്ളും, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം!!

Google Oneindia Malayalam News

ദില്ലി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കൊണ്ട് കേന്ദ്ര ധനമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. രണ്ട് കോടി വരെയുള്ള വായ്പകളുടെ പലിശയാണ് എഴുതി തള്ളുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറുമാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി. പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

1

പദ്ധതി നടപ്പാക്കാനായി 6500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. നേരത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പലിശ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഇടത്തരം സംരംഭകര്‍, വിദ്യഭ്യാസം, പാര്‍പ്പിടം ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവയ്ക്ക് എടുക്കുന്ന വായ്പകള്‍ക്ക് ഇതോടെ പലിശ ഇളവ് ലഭിക്കും. നിരവധി പേര്‍ക്ക് ഇത് വലിയ നേട്ടം സമ്മാനിക്കും. മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തീരുമാനം എടുത്തെങ്കില്‍ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്നും കോടതി വിമര്‍ശിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി നിലനില്‍കുന്ന സാഹചര്യത്തില്‍ പലിശയുടെ ബാധ്യത ഏറ്റെടുക്കുകയാണ് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം പലിശ സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുകയായിരുന്നു. നവംബര്‍ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് കൂട്ടുപലിശ ഒഴിവാക്കി കൊണ്ടുള്ള മാര്‍ഗരേഖ ധനമന്ത്രാലയം പുറത്തിറക്കിയത്.

Recommended Video

cmsvideo
Modi govt has set aside Rs 50,000 crore to give Covid vaccine to entire country | Oneindia Malayalam

നവംബര്‍ അഞ്ചിനകം തീരുമാനം നടപ്പാക്കും. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകള്‍ അത് തിരിച്ചുനല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വിവിധ തരത്തിലുള്ള വായ്പാ സേവനങ്ങള്‍ക്കാണ് പലിശ ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല. കൂട്ടുപലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6500 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കും. മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. അതേസമയം ഇപ്പോഴത്തെ വായ്പാ ഇളവിന് സുപ്രീം കോടതി തന്നെ സഹായിച്ചതിനാല്‍ ആ ആവശ്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. നവംബര്‍ രണ്ടിനാണ് വായ്പകളുടെ പലിശ കാര്യം സുപ്രീം കോടതി പരിഗണിക്കുന്നത്.

English summary
centre waived interest upto 2 crore after supreme court instructions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X