കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോമോ ചലഞ്ച് നിസ്സാരക്കാരനല്ല; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ...കുട്ടികളെ നിരീക്ഷിക്കാൻ നിർദ്ദേശം..

  • By Desk
Google Oneindia Malayalam News

കൊലയാളി ഗെയിം ബ്ലൂ വെയിലിന്റെ പിൻഗാമിയാണ് മോമോ ചലഞ്ച്. കുട്ടികളുടേതടക്കം നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയിലിന് ശേഷം ഭീതി പരത്തുന്ന മോമോ ഗെയിമിനെയും ആശങ്കയോടെയാണ് ലോകം നിരീക്ഷിക്കുന്നത്. ബ്ലൂവെയിൽ ഗെയിം പോലെ കൗമാരക്കാരായ കുട്ടികളെയാണ് മോമോ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഞാൻ 'മാഡം' ആയതെങ്ങനെയാണെന്നറിയണം; മുന്നോട്ട് പോകുക തന്നെ ചെയ്യും..വിവാദങ്ങളിൽ മനസ്സ് തുറന്ന് നമിത ഞാൻ 'മാഡം' ആയതെങ്ങനെയാണെന്നറിയണം; മുന്നോട്ട് പോകുക തന്നെ ചെയ്യും..വിവാദങ്ങളിൽ മനസ്സ് തുറന്ന് നമിത

മോമോ ചലഞ്ചിനെതിരെ കരുതൽ വേണമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുകയാണ്. കുട്ടികളുടെ മേൽ ഒരു കണ്ണ് വേണമെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിക്കുന്നത്. മോമോ ഗെയിം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന സൂചനയെ തുടർന്നാണ് മുന്നറിയിപ്പ്.

ഇന്ധന വില വർധനയിൽ ആശങ്ക വേണ്ട; വമ്പൻ ഓഫറുകളുമായി പമ്പുടമകൾ...മൊബൈൽ ഫോൺ മുതൽ ലാപ്ടോപ്പ് വരെ സൗജന്യംഇന്ധന വില വർധനയിൽ ആശങ്ക വേണ്ട; വമ്പൻ ഓഫറുകളുമായി പമ്പുടമകൾ...മൊബൈൽ ഫോൺ മുതൽ ലാപ്ടോപ്പ് വരെ സൗജന്യം

കരുതൽ വേണം

കരുതൽ വേണം

കുട്ടികളുടെ സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിക്കുന്നത്. ഫോണിൽ പുതിയ നമ്പറുകൾ ശ്രദ്ധയിൽപെട്ടാലോ, അജ്ഞാത ഇ-മെയിലുകൾ വന്നാലോ ശ്രദ്ധിക്കണം. മോമോ ചലഞ്ചിനെ പറ്റി കുട്ടികൾക്ക് അറിയില്ലെങ്കിൽ കൂടുതൽ പറയേണ്ടതില്ലെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.

സ്വയം മുറിവേൽപ്പിക്കുക

സ്വയം മുറിവേൽപ്പിക്കുക

സ്വന്തമായി ശരീരത്തിൽ മുറിവേൽപ്പിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതാണ് മോമോ ഗെയിം കളിക്കുന്നവരുടെ രീതി. പതിയെ ഇത് ആത്മഹത്യാ പ്രവണതയിലേക്ക് എത്തുന്നു. കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുക, ഏറെ നേരം തനിച്ചിരിക്കുക, ശരീര ഭാഗങ്ങളിൽ മുറിവേൽപ്പിക്കുക തുടങ്ങിയ പ്രവണതകൾ ശ്രദ്ധയിൽപെട്ടാൽ പ്രത്യേക കരുതൽ വേണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.

എന്താണ് മൊമോ?

ബ്ലൂവെയിന്റെ സമാനമായ മറ്റൊരു കൊലയാളി ഗെയിമാണ് മൊമോ. മൊമോ കളിക്കുന്നവരെ ക്രമേണ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നൊരു സന്ദേശം ആദ്യം ഫോണിലേക്ക് വരും. പിന്നീട് കളിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. കളിയിൽ തുടരാൻ തയ്യാറായില്ലെങ്കിൽ മോമോ ഭീഷണി തുടങ്ങും. കളിയിൽ നിന്നും വിട്ടുപോയവർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. ക്രമേണ കുട്ടികളെ ഗെയിമിന് അടിമകളാക്കുകയും സ്വയം പീഡകൾ ഏൽപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പേടിപ്പിക്കുന്ന രൂപം

പേടിപ്പിക്കുന്ന രൂപം

വികൃതമായ ഒരു പാവയുടെ രൂപമാണ് മോമോയ്ക്ക്. കണ്ണുകൾ പുറത്തേയ്ക്ക് തള്ളി വലിഞ്ഞ ചുണ്ടുകളുമൊക്കെയുള്ള രൂപമാണതിന്. ജാപ്പനീസ് കലാകാരിയായ മിദോരി ഹയാഷിയുടെ ഒരു സൃഷ്ടിയുടെ രൂപമാണ് മോമൊയ്ക്കുള്ളത്. അർജന്റീനയിൽ 12 വയസുകാരിയുടെ ആത്മഹത്യയെ തുടർന്നാണ് മോമോ ഗെയിമിനെ പറ്റിയുള്ള സൂചനകൾ ലഭിച്ചത്. നിരവധി പേർ ഇതിനോടകം തന്നെ മോമോ ഗെയിം കളിക്കുന്നുണ്ടെന്നാണ് സൂചന.

കേരളാ പോലീസും

കേരളാ പോലീസും

കേരളാ പോലീസും മോമോ ഗെയിമിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ ഇത് സംബന്ധിച്ച് നിലവിൽ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതൽ എന്ന നിലയിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ അറിയിക്കണമെന്നാണ് പോലീസ് നിർദ്ദേശം.

Recommended Video

cmsvideo
കുട്ടികളില്‍ ആത്മഹത്യാ പ്രവണതയുണ്ടാക്കി മോമോ ഗെയിം | Oneindia Malayalam
 വ്യാജ പ്രചാരണങ്ങൾ

വ്യാജ പ്രചാരണങ്ങൾ

മോമോ ഗെയിമിനെതിരെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. വ്യാജ നമ്പരുകൾ ഉപയോഗിച്ച് ഫോണുകളിലേക്ക് മോമോ എന്ന പേരിൽ സമന്ദേശങ്ങൾ അയക്കിന്നതും ശ്രദ്ധയിൽ‌പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English summary
centre warns against momo challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X