കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!! സൂമിനോട് അടുക്കേണ്ടെന്ന് കേന്ദ്ര മുന്നറിയിപ്പ്: ഉപയോക്താക്കൾക്ക് ഒമ്പതിന മാർഗ്ഗനിർദേശങ്ങൾ

Google Oneindia Malayalam News

ദില്ലി: സൂം മീറ്റിംഗ് ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വീഡിയോ കോൺഫറൻസിംഗിനായി ഉപയോഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം സ്വകാര്യ ഉപയോക്താക്കൾക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കായി സൂം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യയിൽ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് ആളുകൾ നേരം പോക്കിനായി വ്യാപകമായി സൂമിനെ ആശ്രയിക്കാൻ തുടങ്ങിയത്.

സുരക്ഷാ വീഴ്ചയെന്ന്

സുരക്ഷാ വീഴ്ചയെന്ന്


സൂം ആപ്പ് സുരക്ഷിതമല്ലാത്തതുകൊണ്ട് തന്നെ സർക്കാർ ഓഫീസുകളും സ്വകാര്യ വ്യക്തികളും ഔദ്യോഗിക ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കരുതെന്നാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ആപ്പിൽ നിന്നുള്ള സുരക്ഷാ വീഴ്ചകളും നേരത്തെ കണ്ടെത്തിയിരുന്നു. വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരെ സുരക്ഷിതമായ ഇടമല്ല സൂം എന്ന് നേരത്തെ തന്നെ സിഇആർടി ഉപദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മാർഗ്ഗനിർദേശങ്ങൾ പുറത്ത്

മാർഗ്ഗനിർദേശങ്ങൾ പുറത്ത്

സൂം ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യ വ്യക്തികൾക്ക് ഒമ്പത് മാർഗ്ഗനിർദേശങ്ങളും ഇതിനൊടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓരോ തവണ സൂം ആപ്പ് ഉപയോഗിക്കുമ്പോഴും പുതിയ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിക്കുക എന്നതാണ് ഇതിൽ പ്രധാനം. സ്വകാര്യ ആവശ്യങ്ങൾക്കായി ആപ് ഉപയോഗിക്കുന്നവർ നിർബന്ധമായും സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

കോൺഫറൻസ് റൂമിലേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുന്നത് തടയുക. അംഗീകാരമുള്ള ഉപയോക്താക്കൾ കോൺഫറൻസിൽ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തുന്നത് തടയുക. ഡിഒഎസ് ആക്രമണങ്ങൾ ഒഴിവാക്കുന്നതിന് ഉപയോക്താക്കളുടെ പ്രവേശനം പാസ് വേർഡ് ഉപയോഗിച്ച് പരിമിതപ്പെടുത്തുക എന്ന നിർദേശവും കേന്ദ്രം മുന്നോട്ടുവെക്കുന്നു.

സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

കോൺഫറൻസ് നടത്തുന്നതിനായി കൂടുതൽ പേരും കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ, ഫോണിലോ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സൂം ആപ്പ് വഴിയാണ് ഓരോ ഉപയോക്താക്കളും ലോഗിൻ ചെയ്യുക. ഈ സാഹചര്യത്തിൽ സൂം ആപ്പിന് സുരക്ഷയുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്.

വിസ കാലാവധി കഴിഞ്ഞവർക്ക് നിർണായക പ്രഖ്യാപനം: കുവൈത്തിലെ പ്രവാസികൾക്ക് മൂന്ന് മാസത്തേക്ക് സൌജന്യ വിസവിസ കാലാവധി കഴിഞ്ഞവർക്ക് നിർണായക പ്രഖ്യാപനം: കുവൈത്തിലെ പ്രവാസികൾക്ക് മൂന്ന് മാസത്തേക്ക് സൌജന്യ വിസ

സെർവർ ചൈനയിൽ

സെർവർ ചൈനയിൽ

ടിക് ടോക്കിന് സമാനമായി സൂം ആപ്പിന്റെ മിക്ക സെർവറുകളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ആപ്പിന് ബലഹീനതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച സർക്കാർ സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ആപ്പ് ഏർപ്പെടുന്നുണ്ടെന്നു നിലപാടാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. ആപ്പ് കോൺഫറൻസ് വിവരങ്ങളെ എൻക്രിപ്റ്റ് ചെയ്യുന്നത് എങ്ങനെയാണന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

റംസാന് പള്ളികളിൽ അഞ്ച് നേരം കൂട്ട പ്രാർത്ഥന പാടില്ല: കർണാടകത്തിൽ ഉത്തരവ് പുറത്ത്, നിർദേശങ്ങൾ ഇങ്ങനെറംസാന് പള്ളികളിൽ അഞ്ച് നേരം കൂട്ട പ്രാർത്ഥന പാടില്ല: കർണാടകത്തിൽ ഉത്തരവ് പുറത്ത്, നിർദേശങ്ങൾ ഇങ്ങനെ

വിവരങ്ങൾ ചോരുമെന്ന്

വിവരങ്ങൾ ചോരുമെന്ന്

രഹസ്യ സ്വഭാവം ആവശ്യമുള്ള പ്രമുഖ ബിസനസ് സ്ഥാപനങ്ങൾ, സർക്കാർ ഔഫീസുകൾ എന്നിവ ആശയവിനിമയത്തിനായി ഈ സോഫ്റ്റ് വെയർ ഉപയോഗിക്കരുതെന്നാണ് സൈബർ യൂണിറ്റിലെ ഉദ്യോഗസ്ഥൻ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി വെബ്സൈറ്റ് സൂം ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. പാസ് വേർഡുകൾ ചോരുകയും ഹാക്കാർമാർ വീഡിയോ കോൺഫറൻസുകളിൽ പ്രവേശിച്ച സംഭവങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രത്തിന്റെ മാർഗ്ഗനിർദേശം പുറത്തുവരുന്നത്.

പിസാ ഡെലിവറി ബോയിക്ക് കൊറോണ വൈറസ്: 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ, ഓൺലൈനിൽ ഡെലിവറി സുരക്ഷിതമോ!!പിസാ ഡെലിവറി ബോയിക്ക് കൊറോണ വൈറസ്: 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ, ഓൺലൈനിൽ ഡെലിവറി സുരക്ഷിതമോ!!

ഗൂഗിൾ വിലക്ക്

ഗൂഗിൾ വിലക്ക്

ഗൂഗിൾ എല്ലാ ജീവനക്കാരുടെയും കംമ്പ്യൂട്ടറുകളിൽ നിന്ന് സൂം ആപ്പ് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണിത്. നേരത്തെ സിങ്കപ്പൂരും സൂം ആപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് സിങ്കപ്പൂരിൽ അധ്യാപകർ ഉപയോഗിച്ചിരുന്ന ആപ്പിന് വിലക്ക് ഏർപ്പെടുത്തുന്നത്. തായ് വാൻ, ജർമനി എന്നീ രാജ്യങ്ങളും ആപ്പിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് എന്ന രഹസ്യാന്വേഷണ ഏജൻസി നൽകിയ നിർദേശം ജനങ്ങൾ സുരക്ഷിതമല്ലാത്ത ഇത്തരം ആപ്പുകളിൽ നിന്ന് അകലം പാലിക്കണമെന്നാണ്.

English summary
Centre Warns People On over usage of Zoom App for video conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X