Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ: കേരളത്തിൽ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

ദില്ലി: ഇന്ത്യയിൽ കാലവർഷം കൃത്യസമയത്ത് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സാധാരണയിൽ കൂടുതലാവാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് തന്നെ കേരളത്തിലേക്ക് എത്തും. തുടർന്ന് സെപ്തംബറിൽ പിൻവാങ്ങുകയും ചെയ്യും.

ഇന്ത്യയിൽ മൺസൂൺ ആംഭിച്ച് മൂന്ന് മാസങ്ങള്‍ക്കകം ശരാശരി 98 ശതമാനം മഴ ലഭിക്കുമെന്നും ആദ്യഘട്ട പ്രവചനത്തിൽ പറയുന്നു. രാജ്യത്ത് ലഭിക്കുന്ന കാലവർഷം സാധാരണ ഗതിയിലുള്ളതാവാൻ നാൽപ്പത് ശതമാനം സാധ്യതയാണുള്ളതെന്നാണ് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. സാധാരണയിലധികം ശക്തിയുള്ളതാവാൻ 16 ശതമാനം സാധ്യതയുമുണ്ട്.

 images-1571805

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

    കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കാർഷിക മേഖലയ്ക്കുള്ള പ്രതീക്ഷ മൺസൂൺ മികച്ച രീതിയിൽ ലഭിക്കുമെന്നതിലാണ്. ഇതിനുള്ള പ്രധാന കാരണം കൃഷി ആവശ്യത്തിനുള്ള വെള്ളത്തിന്റെ എഴുപത് ശതമാനവും മൺസൂണിൽ നിന്ന് ലഭിക്കുന്നു എന്നതാണ്. അതേ സമയം ആശ്വാസം നൽകുന്ന മറ്റൊരു വസ്തുത ലാനിന പ്രശ്നം സൃഷ്ടിക്കില്ലെന്ന പ്രവചനമാണ്. എന്നാൽ എൽനിനോയ്ക്ക് സാധ്യതയുമുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനത്തിൽ പറയുന്നുണ്ട്.

    കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+