വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ... ഇതാ മോദിയുടെ അച്ഛേ ദിന്‍
ദില്ലി: വാഹനാപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്താന്‍ ഇപ്പോഴും ആളുകള്‍ക്ക് മടിയാണ്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ ഉണ്ടാകുന്ന ചെലവ്, പോലീസിന്റെ പൊല്ലാപ്പ്,... അങ്ങനെ പ്രശ്‌നങ്ങള്‍ ഏറെയാണ്.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇപ്പോള്‍ തന്നെ പരിഹാരങ്ങളുണ്ടെങ്കിലും ആളുകള്‍ക്ക് എല്ലാത്തിനും മടിയാണ്. എന്നാലിപ്പോള്‍ ആ മടിയുടേയും ആവശ്യമില്ല. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതി വരുന്നു.

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്നത്. സര്‍ക്കാര്‍ ഉടന്‍ തന്നെ റോഡ് സുരക്ഷാ ബില്‍ കൊണ്ടുവരുമെന്നും നരേന്ദ്ര മോദി വാഗ്ദാനം നല്‍കുന്നു.
ഓള്‍ ഇന്ത്യ റേഡിയോയിലൂടെയുള്ള 'മന്‍ കി ബാത്' പരിപാടിയിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. വാഹനാപകടങ്ങളുടെ ഉയര്‍ന്ന നിരത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
1033 എന്ന ടോള്‍ ഫ്രീ നമ്പറാകും വാഹനാപകടങ്ങളില്‍ സഹായത്തിനായി ഏര്‍പ്പെടുത്തുക. ഇതുവഴി സൗജന്യം ആംബുലന്‍സ് സേവനം ലഭിയ്ക്കും. പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ അവശ്യ ചികിത്സകളും സൗജന്യമായി നല്‍കും.












Click it and Unblock the Notifications