കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങള്‍ക്ക് 1200 കോടി അനുവദിച്ച് കേന്ദ്രം; സാമ്പത്തിക ഉത്തേജനത്തിന് ഊന്നല്‍ നല്‍കി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കൊറോണ കാരണം ഞെരുക്കത്തിലായ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായി 1200 കോടി രൂപയുടെ വായ്പ അനുവദിക്കും. പലിശ രഹിത വായപയാണ് അനുവദിക്കുക. 50 വര്‍ഷത്തിനിടെ അടച്ചുതീര്‍ത്താല്‍ മതിയാകും. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200 കോടിയാണ് ലഭിക്കുക. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി വീതം നല്‍കും. ബാക്കി 7500 രൂപയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍.

n

ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചേരുന്ന മൂന്നാം ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടക്കുന്നത്. സംസ്ഥാനങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയിട്ടില്ല. പരോക്ഷ നികുതി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 2.35 ലക്ഷം കോടി രൂപയുടെ കമ്മിയാണ് വന്നിരിക്കുന്നത്. ഈ തുക വിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം കടമെടുത്ത് തങ്ങള്‍ക്ക് കൈമാറണമെന്നാണ് 10 എന്‍ഡിഎ ഇതര സംസ്ഥാനങ്ങളുടെ ആവശ്യം. കേരളം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയത്തില്‍ കേന്ദ്രവുമായി ഉടക്കി നില്‍ക്കുന്നത്.

സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ലസ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ല

അതേസമയം ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ രണ്ട് പദ്ധതികള്‍ മന്ത്രി അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് അവരുടെ കൈവശം കൂടുതല്‍ പണമെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക എന്ന് ധനമന്ത്രി പറഞ്ഞു. എല്‍ടിസി കാഷ് വൗച്ചര്‍, ഉല്‍സവ കാല അഡ്വാന്‍സ് സ്‌കീം എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

Recommended Video

cmsvideo
Narendra modi bought airplane worth 8000 crore | Oneindia Malayalam

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്നതാണ് എല്‍ടിസി. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. യാത്ര ചെയ്യാനും സാധനങ്ങള്‍ വാങ്ങാനും ഈ പദ്ധതി പ്രകാരം സാധിക്കും. കൂടാതെ 10 ദിവസത്തെ ലീവ് എന്‍കാഷ്‌മെന്റിനും അവസരമുണ്ടാകും. 12 ശതമാനവും അതിന് മുകളിലും ജിഎസ്ടി വരുന്ന സാധനങ്ങളാണ് വാങ്ങേണ്ടത്. പണം ചെലവഴിക്കേണ്ടത് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ആയിരിക്കണം. 2021 മാര്‍ച്ച് 31 വരെയാണ് പുതിയ പദ്ധതിയുടെ കാലാവധി. പ്രത്യേക ഉല്‍സവ അഡ്വാന്‍സ് സ്‌കീമിലൂടെ എല്ലാ ജീവനക്കാര്‍ക്കും 10000 രൂപ അനുവദിക്കും. റുപേ കാര്‍ഡ് വഴി ജീവനക്കാര്‍ക്ക് ഈ പണം ചെലവഴിക്കാന്‍ അവസരം നല്‍കും. ഈ റുപേ കാര്‍ഡിന് 2021 മാര്‍ച്ച് 31 വരെ ആയിരിക്കും കാലാവധി.

English summary
Centre will give special interest-free loan to States for Rs 12,000 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X