കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുന്നു... എന്ത് വിലകൊടുത്തും തടയുമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: ഏകാധിപത്യ പ്രവണതകളാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര എന്ന് മുമ്പ് തന്നെ വിമര്‍ശനമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളൊന്നും സര്‍ക്കാര്‍ കാര്യമാക്കാറില്ല. എന്തായാലും കളിച്ച് കളിച്ച് സര്‍ക്കാര്‍ പുതിയൊരു നീക്കത്തിനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിലാണ് സര്‍ക്കാര്‍ കൈവെക്കാന്‍ പോകുന്നത്. അതായത് വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കാന്‍ പോവുകയാണ്. മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റും അടക്കമുള്ള എല്ലാ കാര്യങ്ങളും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും എന്ന് സാരം.

എന്തായാലും ഇക്കാര്യത്തില്‍ രണ്ടും കല്‍പ്പിച്ചാണ് പ്രതിപക്ഷം. ഒരു കാരണവശാലും ഈ നിയമം പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിയും ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി നിയമത്തെ മാറ്റി അവരുടെ പിന്തുണ നേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിപക്ഷത്തെ എതിര്‍പ്പ് മോദി സര്‍ക്കാരിന് തിരിച്ചടി കൂടിയാണ്.

വിവരാവകാശ നിയമത്തിലെ ഭേദഗതി

വിവരാവകാശ നിയമത്തിലെ ഭേദഗതി

ഭരണഘടനാ പ്രകാരം രൂപീകൃതമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ ശമ്പളം പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിച്ച വിവരാവകാശ കമ്മീഷനിലെ അംഗങ്ങള്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായിട്ടാണ് ഭേദഗതി കൊണ്ടുവരുന്നത്. നേരത്തെ പേഴ്‌സണല്‍ വകുപ്പ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പളം നല്‍കുന്ന വ്യവസ്ഥ കൊണ്ടുവന്നാല്‍ ആര്‍ടിഐ നിയമത്തിന്റെ പ്രസക്തി ഇല്ലാതാവുമെന്നാണ് വിമര്‍ശനം. വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ എതിരായ രേഖകളും ഉത്തരവുകളും ഇറക്കില്ലെന്നാണ് ആരോപണം.

ബിജെപിയുടെ ഗൂഢനീക്കങ്ങള്‍

ബിജെപിയുടെ ഗൂഢനീക്കങ്ങള്‍

ബിജെപി വിശ്വസിക്കുന്നത് സത്യം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കണമെന്നാണ്. അധികാരത്തിലിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കാനാണ് ഈ നീക്കങ്ങള്‍. ഭേദഗതി വരുന്നതോടെ വിവരാവകാശ നിയമം കൊണ്ട് യാതൊരു ഗുണവുമില്ലാതാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. ജനങ്ങളുടെ നീക്കത്തെ തുടര്‍ന്നാണ് നിയമം പാര്‍ലമെന്റില്‍ പാസായത്. ഇപ്പോള്‍ അതിനെ എതിര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും താനും പാര്‍ട്ടിയും ചേര്‍ന്ന് തടയുമെന്ന് യെച്ചൂരി വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തെ കാലാവധി

അഞ്ച് വര്‍ഷത്തെ കാലാവധി

വിവരാവകാശ കമ്മീഷണറുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തുമെന്ന് നിയമത്തില്‍ പറയുന്നു. നിയമനം ഒക്കെ സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതായിരിക്കും. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദവി വിവരാവകാശ കമ്മീഷന് തുല്യമാക്കാനോ അതല്ലെങ്കില്‍ അതിനേക്കാള്‍ കുറയ്ക്കാനോ സര്‍ക്കാരിന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന് സ്വീകാര്യമായിരുന്നില്ല. അതേസമയം ഭേദഗതി പ്രകാരം നല്‍കുന്ന വിവരങ്ങളില്‍ അപ്പീല്‍ നല്‍കാനോ പരാതി നല്‍കാനോ ഉപഭോക്താവിന് സാധിക്കില്ല. പിന്നെന്തിനാണ് നിയമമെന്നാണ് ചോദ്യം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലം

ബിജെപിയുടെ നീക്കങ്ങള്‍ പുറം ലോകമറിയരുതെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകള്‍ പ്രവര്‍ത്തന രീതി എന്നിവയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള നീക്കവും ബിജെപി നടത്തിയിരുന്നു. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശത്ത് നിന്ന് ഫണ്ടുകള്‍ യാതൊരു പരിധിയുമില്ലാതെ സ്വന്തമാക്കാനും സാധിക്കുമായിരുന്നു. ഇക്കാര്യം രേഖകളില്‍ ഉണ്ടാവുമെങ്കില്‍ പുറത്തുവിടാന്‍ നിയമം അനുവാദം നല്‍കുന്നില്ല. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണകരമായതിനാല്‍ പിന്തുണ ലഭിക്കാന്‍ എളുപ്പമാവുമെന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതും തെറ്റിയിരിക്കുകയാണ്.

വിവരാവകാശ കമ്മീഷണര്‍ക്ക് അതൃപ്തി

വിവരാവകാശ കമ്മീഷണര്‍ക്ക് അതൃപ്തി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഈ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. ഇതിനെതിരെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് വജാഹത്ത് ഹബീബുള്ള പറഞ്ഞു. വിവരാവകാശ നിയമത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന നീക്കമാണിത്. അവരുടെ സ്വയംഭരണ നീക്കത്തിനും ഇത് തിരിച്ചടിയാണ്. ഇനിമുതല്‍ സര്‍ക്കാരിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഇതിലൂടെ ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ ഇഷ്ടത്തിന് വിടാന്‍ കൂടിയുള്ള പ്രഖ്യാപനമാണ് ഇത്.

അവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെഅവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്

English summary
Centre's move to amend RTI Act runs into opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X