കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലഡ് മൂണ്‍ മാത്രമല്ല.... മൈക്രോ മൂണും ഉണ്ടാവും.... എന്താണെന്ന് തിരഞ്ഞ് ശാസ്ത്രലോകം, ഞെട്ടിക്കും!!

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ കാത്തിരിക്കുന്ന ബ്ലഡ് മൂണ്‍ എന്ന ചാന്ദ്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ശാസ്ത്ര ലോകം അങ്ങേയറ്റത്തെ ആവേശത്തിലാണ്. പക്ഷേ ചെറിയ കുറച്ച് ട്വിസ്റ്റുകള്‍ കൂടി ഇതിലുണ്ടാവും. ചില അസാധാരണ പ്രതിഭാസങ്ങള്‍ കൂടി ബ്ലഡ്മൂണിന്റെ ഭാഗമായി ചന്ദ്രനില്‍ ഉണ്ടാവും. ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. മൈക്രോ മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്.

അതേസമയം എന്താണ് മൈക്രോ മൂണ്‍ എന്നാണ് പലരുടെയും ചോദ്യം. ഇതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചന്ദ്രഗ്രഹണത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ഇന്ത്യയില്‍ കാണുകയെന്ന ആശങ്കയെ തള്ളിക്കളഞ്ഞിട്ടുണ്ട് ശാസ്ത്രജ്ഞര്‍. ഇന്ത്യയില്‍ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ചന്ദ്രഗ്രഹണവും ബ്ലഡ്മൂണും കാണാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

ദൈര്‍ഘ്യമേറിയ ആകാശവിസ്മയം

ദൈര്‍ഘ്യമേറിയ ആകാശവിസ്മയം

യഥാര്‍ത്ഥത്തില്‍ ഒരു ആകാശ വിസ്മയം തന്നെയാണ് ബ്ലഡ് മൂണിലൂടെ കാണാനാവുകയെന്ന് ശാസ്ത്രലോകം പറയുന്നു. പ്രധാന കാരണം ഇതിന്റെ ദൈര്‍ഘ്യമാണ്. ഒരു മണിക്കൂറും 43 മിനുട്ടും ഗ്രഹണത്തിന് ഉണ്ടാവുമെന്ന് ഉറപ്പാണ്. ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ പൂര്‍ണമായും മറയുമെന്ന് ബിര്‍ള പ്ലാനറ്റേറിയത്തിന്റെ പ്രസിഡന്റ് ഡിപി ദുവാരി പറഞ്ഞു.

പ്രത്യേകതയുള്ള ഗ്രഹണം

പ്രത്യേകതയുള്ള ഗ്രഹണം

ഇന്ത്യയില്‍ ഒരുവര്‍ഷം രണ്ടോ മൂന്നോ തവണ ചന്ദ്ര ഗ്രഹണം ഉണ്ടാവാറുണ്ട്. പക്ഷേ ഇവിടെ സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലൂടെ പ്രദക്ഷിണം വെക്കുകയും ചെയ്യുന്നു. ഈ സമയത്ത് സൂര്യന്റെ ചെറിയ കിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കും. അപ്പോഴാണ് ചന്ദ്രന് നിറം മാറ്റം സംഭവിക്കുന്നത്.

മൈക്രോ മൂണ്‍

മൈക്രോ മൂണ്‍

ചന്ദ്രനിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മൈക്രോ മൂണ്‍ രൂപപ്പെടുന്നത്. അസാധാരണ പ്രതിഭാസമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഭൂമിയുടെ ഭ്രമണപദത്തിന്റെ അടിയില്‍ കൂടി വൃത്താകൃതിയിലാണ് ഗ്രഹണ സമയത്ത് ചന്ദ്രന്‍ നീങ്ങുക. 3,55000 കിലോ മീറ്ററായിരിക്കും ഈ സമയത്ത് ശരാശരി ദൂരം. വൈകാതെ തന്നെ ഈ ഭ്രമണത്തിന്റെ ശരാശരി സമയം നാലു കിലോമീറ്ററിലധികമാകും. ഇതോടെ ദൂരത്തിലെ മാറ്റം മറ്റുള്ളവയില്‍ പ്രതിഫലിക്കാന്‍ തുടങ്ങും. ഈ സമയം ചന്ദ്രന്‍ വലിപ്പം കുറഞ്ഞതായി കാണപ്പെടും. സാധാരണ വലിപ്പത്തിനേക്കാള്‍ കുറഞ്ഞ കാണുന്ന ഈ പ്രതിഭാസത്തെയാണ് മൈക്രോ മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഭൂമിയിലുള്ളവര്‍ക്ക് വ്യത്യസ്തമാകും

ഭൂമിയിലുള്ളവര്‍ക്ക് വ്യത്യസ്തമാകും

ചന്ദ്രനിലെ ഈ പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമിയിലുള്ള കാഴ്ച്ചക്കാര്‍ക്ക് ഏറ്റവും ചെറിയ രീതിയിലാവും ചന്ദ്രനെ കാണാനാവുക. അതേസമയം ചന്ദ്രനില്‍ വീശിയടിക്കുന്ന പൊടിക്കാറ്റ് ശാസ്ത്രജ്ഞര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രനെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ ഏതൊക്കെ പ്രക്രിയകള്‍ ഈ സമയത്ത് നടക്കുന്നു എന്നറിയാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ബഹിരാകാശ പര്യവേഷണത്തിന് പോലും പൊടിക്കാറ്റ് തടസമാകുന്നുണ്ട്.

ബ്ലഡ് മൂണ്‍ പ്രതിഭാസം

ബ്ലഡ് മൂണ്‍ പ്രതിഭാസം

ഭാഗികമായ ഗ്രഹണം രാത്രി 11.54നാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രന്‍ ഈയം കലര്‍ന്ന ചുവപ്പ് നിറത്തിന് സമാനമാവും. സൂര്യന്റെ പ്രകാശ രശ്മികള്‍ അന്തരീക്ഷത്തിലൂടെ പോകുന്നത് കൊണ്ടാണിത്. എന്നാല്‍ സൂര്യപ്രകാശം ഈ സമയത്ത് ഏഴു നിറങ്ങളായി ചിതറി പോകില്ല. പക്ഷേ ഇതില്‍ ചുവന്ന നിറമായിരിക്കും കൂടുതല്‍ പ്രകാശിക്കുക. ഇത് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രന്‍ ചെഞ്ചോര നിറത്തില്‍ കാണപ്പെടുക.

അന്ധവിശ്വാസങ്ങളും....

അന്ധവിശ്വാസങ്ങളും....

നിരവധി അന്ധവിശ്വാസങ്ങള്‍ ബ്ലഡ് മൂണിന്റെ പേരില്‍ വിശ്വസിക്കുന്നവരുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നും നിര്‍ഭാഗ്യമാണെന്നും വിശ്വസിക്കുന്നവരുണ്ട്. ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് പുരോഹിതര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത വിശ്വാസങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പൂര്‍ണമായ ഗ്രഹണം കാണാം

പൂര്‍ണമായ ഗ്രഹണം കാണാം

ഇന്ത്യയില്‍ എല്ലാ സ്ഥലത്തും പൂര്‍ണമായ രീതിയില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പുതരുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണം 11.54 തുടങ്ങും. പൂര്‍ണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ്. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഇത് 51 മിനുട്ടോളം നീളും. രാത്രി 2.43ന് ഗ്രഹണം അവസാനിക്കും. ആറുമണിക്കൂര്‍ 14 മിനുട്ടാണ് ആകെ വേണ്ടി വരുന്ന സമയം. അതേസമയം തടസ്സങ്ങളില്ലാതെ ഗ്രഹണം കാണുന്നതിന് നല്ലൊരു ബൈനോക്കുലറിന്റെ സഹായം ആവശ്യമായി വരും. മഴക്കാലമായതിനാല്‍ തെളിഞ്ഞ ആകാശം ഉണ്ടാവാന്‍ സാധ്യതയില്ല.

ഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍, മറുപടി നല്‍കിയത് രമ്യയും റിമയും മാത്രംഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍, മറുപടി നല്‍കിയത് രമ്യയും റിമയും മാത്രം

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കുംപാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കും

English summary
Century's longest total lunar eclipse will feature a micro moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X