കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിംഗ് മേഖലയിലെ സാധ്യതകളും വെല്ലുവിളികളും; ഇന്ത്യാ ബാങ്കിംഗ് കോൺക്ലേവ് 2018 സംഘടിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സാമ്പത്തിക നയ ഗവേഷണ കേന്ദ്രവും നീതി ആയോഗും സംയുക്തമായി 2 ദിവസം നീണ്ടു നിൽക്കുന്ന ബാങ്കിംഗ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. ബാങ്കിംഗ് മേഖല നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും കോൺക്ലേവിൽ സമഗ്രമായ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. കോൺക്ലേവിൽ ഉയരുന്ന നൂതന ആശയങ്ങൾ സംഗ്രഹിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ രൂപികരിക്കാൻ സഹായകരമാകുന്നതാകും റിപ്പോർട്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയോ? നിർബന്ധമായും പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ..ഡോ.ഷിംന അസീസ് എഴുതുന്നുവീടുകളിലേക്ക് മടങ്ങിത്തുടങ്ങിയോ? നിർബന്ധമായും പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ..ഡോ.ഷിംന അസീസ് എഴുതുന്നു

നീതി ആയോഗിന്റെയും സിഇപിആറിന്റെയോ മാത്രം ആശയങ്ങളാകില്ല റിപ്പോർട്ടിലുണ്ടാകുന്നതെന്ന് കോൺക്ലേവിന്റെ സംഘാടകരിൽ ഒരാളായ ഗോപാൽ കൃഷ്ണ അഗർവാൾ വൺ ഇന്ത്യയോട് പറഞ്ഞു. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് വിവിധ സെഷനികളിൽ നിന്നും ഉയർന്നു വരുന്ന ആശയങ്ങളും നിഗമനങ്ങളും റിപ്പോർട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

banking

എല്ലാ ചർച്ചകളിലും നാല് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകം. പൊതുമേഖല ബാങ്കുകളും മറ്റ് സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങൾ, റെഗുലേറ്റേഴ്സ്, ഉപഭോക്താക്കൾ, ഗവേഷകർ എന്നീ നാല് വിഭാഗങ്ങളുടെ പ്രതിനിധികളാകും കോൺക്ലേവിൽ പങ്കെടുക്കുക.

ഇന്ത്യ അതിവേഗം വളരുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യം വയ്ക്കുന്നത്. ബാങ്കിംഗ് മേഖലയുടെ പങ്ക് ഇതിൽ നിർണായകമാണ്. വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാകുന്ന ഫണ്ടുകൾ വിപുലീകരിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കണം. ഇത്തരം പദ്ധതികളുടെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കാനും പരിഹാരങ്ങൾ തേടാനും കോൺക്ലേവിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത പ്രളയം ഗോവയിലും മഹാരാഷ്ട്രയിലും? കേരളത്തിലേത് ക്ഷണിച്ച് വരുത്തിയ ദുരന്തം - മാധവ് ഗാഡ്ഗിൽഅടുത്ത പ്രളയം ഗോവയിലും മഹാരാഷ്ട്രയിലും? കേരളത്തിലേത് ക്ഷണിച്ച് വരുത്തിയ ദുരന്തം - മാധവ് ഗാഡ്ഗിൽ

English summary
CEPR and NITI Aayog to submit India Banking Conclave report to the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X