പാകിസ്താന് ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ബാങ്കുകളെയും! സൈബര്‍ ആക്രമണത്തിന് മുന്നറിയിപ്പുമായി വിദഗ്ദര്‍
ഇന്ത്യയിലെ ബാങ്കുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമെന്ന മുന്നറിയിപ്പുമായി സിഇആര്‍ടി ഇന്ത്യ
ദില്ലി: ഇന്ത്യയിലെ ബാങ്കുകള്‍ പാകിസ്താന് ഹാക്കര്‍മാര്‍ ആക്രമിച്ചേക്കുമെന്ന് വിദഗ്ദ സംഘത്തിന്റെ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ എമര്‍ജസി റെസ്പോണ്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
ബാങ്കുകള്‍ കൂട്ടമായി എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത് രാജ്യത്തെ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എടിഎം കാര്‍ഡും എടിഎം മെഷീനും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി എന്ന കമ്പനിയുടെ ശൃഖലയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എടിഎം കാര്‍ഡുകള്‍
സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് സിഇആര്‍ടി ടീം മുന്നറിയിപ്പ്.

സുരക്ഷയാണ് മുഖ്യം
എസ്ബിടി, എസ്ബിഐആ, എച്ച്ഡിഎഫ്സി, എതക്സിസ്, യെസ് എന്നീ ബാങ്കുകളുടെ എടിഎം കാര്‍ഡുകളാണ് സുരക്ഷആ വീഴ്ചയെത്തുടര്‍ന്ന് ബ്ലോക്ക് ചെയ്തത്.

പാക് ഹാക്കര്‍മാരുടെ കൈകളില്‍
സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യയോട് പകരം വീട്ടുന്നതിനായി ഒരു സംഘം പാക് ഹാക്കര്‍മാര്‍ ഇന്ത്യയിലെ വെബ്ബ്സൈറ്റുകള്‍ ആക്രമിച്ചിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ വെബ്ബ്സൈറ്റുകളുടെ നിയന്ത്രണം പിടിച്ചെടുത്ത് തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍
മിക്ക ഭീകര സംഘടനകളും ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. പണം തട്ടിപ്പ് നടത്തുന്നതിനപ്പുറത്ത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.

ട്രോജനുകളെ ഭയക്കണം
ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അക്കൗണ്ട് ഉടമകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതിനായി ട്രോജന്‍ വൈറസുകളെ ഹാക്കര്‍മാര്‍ ഉപയോഗപ്പെടുത്തുമെന്ന് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ












Click it and Unblock the Notifications