കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ബാങ്കുകളെയും! സൈബര്‍ ആക്രമണത്തിന് മുന്നറിയിപ്പുമായി വിദഗ്ദര്‍

ഇന്ത്യയിലെ ബാങ്കുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമെന്ന മുന്നറിയിപ്പുമായി സിഇആര്‍ടി ഇന്ത്യ

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ബാങ്കുകള്‍ പാകിസ്താന്‍ ഹാക്കര്‍മാര്‍ ആക്രമിച്ചേക്കുമെന്ന് വിദഗ്ദ സംഘത്തിന്റെ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ എമര്‍ജസി റെസ്‌പോണ്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

ബാങ്കുകള്‍ കൂട്ടമായി എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത് രാജ്യത്തെ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എടിഎം കാര്‍ഡും എടിഎം മെഷീനും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി എന്ന കമ്പനിയുടെ ശൃഖലയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എടിഎം കാര്‍ഡുകള്‍

എടിഎം കാര്‍ഡുകള്‍

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് സിഇആര്‍ടി ടീം മുന്നറിയിപ്പ്.

 സുരക്ഷയാണ് മുഖ്യം

സുരക്ഷയാണ് മുഖ്യം

എസ്ബിടി, എസ്ബിഐആ, എച്ച്ഡിഎഫ്‌സി, എതക്‌സിസ്, യെസ് എന്നീ ബാങ്കുകളുടെ എടിഎം കാര്‍ഡുകളാണ് സുരക്ഷആ വീഴ്ചയെത്തുടര്‍ന്ന് ബ്ലോക്ക് ചെയ്തത്.

പാക് ഹാക്കര്‍മാരുടെ കൈകളില്‍

പാക് ഹാക്കര്‍മാരുടെ കൈകളില്‍

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യയോട് പകരം വീട്ടുന്നതിനായി ഒരു സംഘം പാക് ഹാക്കര്‍മാര്‍ ഇന്ത്യയിലെ വെബ്ബ്‌സൈറ്റുകള്‍ ആക്രമിച്ചിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ വെബ്ബ്‌സൈറ്റുകളുടെ നിയന്ത്രണം പിടിച്ചെടുത്ത് തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍

മിക്ക ഭീകര സംഘടനകളും ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. പണം തട്ടിപ്പ് നടത്തുന്നതിനപ്പുറത്ത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.

ട്രോജനുകളെ ഭയക്കണം

ട്രോജനുകളെ ഭയക്കണം

ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അക്കൗണ്ട് ഉടമകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതിനായി ട്രോജന്‍ വൈറസുകളെ ഹാക്കര്‍മാര്‍ ഉപയോഗപ്പെടുത്തുമെന്ന് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
CERT-India warns Banks are very vulnerable to hacks today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X