ജിസി മുര്‍മു പുതിയ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍; ഗവര്‍ണര്‍ പദവി രാജിവെച്ചതിന് പിന്നാലെ
ദില്ലി: ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിച്ചു. ജമ്മുകശ്മീരിന്റെ ലഫ്റ്റന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെയാണ് നിയമനം.
മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെയാണ് പുതുതായി ഗവര്‍ണറായി നിയമിച്ചത്. ഒന്നാം നരേന്ദ്രമോദി മന്ത്രി സഭയില്‍ ടെലികോം മന്ത്രിയായിരുന്നു സിന്‍ഹ. നിലവില്‍ സിഎജിയായ രാജീവ് മെഹര്‍ഷിക്ക് വിരമിക്കല്‍ പ്രായമാവുന്നതോടെയാണ് പുതിയ നിയമനം. ഓഡിറ്റര്‍ ജനറല്‍ ഒരു ഭരണഘടനാ പദവി ആയതിനാല്‍ തന്നെ ഇത് ഒഴിഞ്ഞുകിടക്കാന്‍ പാടില്ല. ലഫ്റ്റ്‌നന്റ് ഗവര്‍ണറായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച്ച രാജി വെക്കുന്നത്.

Recommended Video
1985 ലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു മുര്‍മു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി അടുത്ത ബന്ധം സുക്ഷിക്കുന്ന നേതാവ് കൂടിയാണ് മുര്‍മു. ജമ്മുകശ്മീരിന്റെ പ്രത്യേകം പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നിയമിച്ച ഗവര്‍ണറാണ് മുര്‍മു. കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സൗകര്യം പുനഃസ്ഥാപിക്കാത്തതില്‍ മുര്‍മു വലിയ പ്രതിപക്ഷ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഒപ്പം ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യവുമായി മുര്‍മുവിനെ കടുത്ത അഭിപ്രായ വ്യത്യാസവും നിലനിന്നിരുന്നു.












Click it and Unblock the Notifications