കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്രസിദ്ധ മാല മോഷ്ടാവിന്റെ കല്യാണം !!! നാട്ടിലെ പ്രധാന കള്ളന്മാർ എല്ലാം ഹാജർ...കയ്യുംകെട്ടി പൊലീസ്

സംഘടിക കുറ്റകൃത്യ നിയമപ്രകാരം താനയിൽ ആദ്യമായി അറസ്റ്റിലായ ഇറാനി എന്ന മാല മോഷ്ടാവിന്റെ കല്യാണമാണ് നടന്നത്

  • By മരിയ
Google Oneindia Malayalam News

താനെ: കള്ളന് കഞ്ഞി വെച്ചവന്‍ എന്ന് കേട്ടിട്ടുണ്ടാവും, എന്നാല്‍ കള്ളന്‌റെ കല്യാണത്തിന് വന്നവരെ കണ്ടിട്ടുണ്ടോ..? മുംബൈയിലെ കള്ളന്മാര്‍ എല്ലാവരും കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് ഒത്തുകൂടി. സ്ഥലത്തെ പ്രധാന മാല മോഷ്ടാവിന്‌റെ കല്യാണത്തിനാണ് എല്ലാവരും എത്തിയത്.

thief marriage

25 മാലമോഷണ കേസുകളില്‍ പ്രതിയായ തൗഫീഖ് തേജ് ഷാ എന്ന ഇറാനിയാണ് വരന്‍. അമ്മായിയുടെ മകളെയാണ് ഇറാനി വിവാഹം കഴിച്ചത്. വധുവിന് 15 വയസ്സ് മാത്രമേ ആയിട്ടുള്ളു.

thief

സംഘടിത കുറ്റകൃത്യ നിരോധന നിയമപ്രകാരം മഹാരാഷ്ട്രയില്‍ ആദ്യം അറസ്റ്റില്‍ ആയ വ്യക്തിയാണ് ഇറാനി. അന്ന് അയാള്‍ക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. ജാമ്യത്തില്‍ ഇറങ്ങിയ ഇയാൾ മോഷണം തുടരുന്നു. ലക്ഷണക്കണക്കിന് രൂപയുടെ സ്വത്ത് ഇയാളുടെ പേരില്‍ ഉണ്ട്. 20 പോലീസുകാരെയാണ് ഇറാനിയുടെ വിവാഹം നിരീക്ഷിക്കാന്‍ താനെ കമ്മീഷണര്‍ നിയോഗിച്ചത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാവും എന്നതിനാല്‍ പിടികിട്ടാപ്പുള്ളികള്‍ വരെ കല്യാണത്തിന് എത്തിയിട്ടും അറസ്റ്റ് ചെയ്തില്ല.

സ്ഥലത്തെ പ്രധാന കള്ളന്മാരെല്ലാം കല്യാണത്തിന് എത്തിയിരുന്നു, എന്നാല്‍ ഇത് കയ്യുംകെട്ടി നോക്കിയിരിക്കാനെ പൊലീസിന് ആയുള്ളു. മകളെ യോഗ്യനായ ഒരാൾക്ക് വിവാഹം ചെയ്ത് നൽകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നാണ് വധുവിന്റെ ബന്ധുക്കൾ പറഞ്ഞത്.

English summary
Twenty policemen kept a close watch on the festivities, but did not intervene as they felt it could have led to a law and-order problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X