മദ്രസയില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടിയെ ചങ്ങലക്കിട്ടു പൂട്ടി
കുട്ടിയെ ചങ്ങലക്കിട്ടെന്ന കാര്യം പോലീസ് നിഷേധിച്ചു. ചങ്ങലക്കിട്ടു എന്ന കാര്യം കേട്ടു കേള്‍വി മാത്രമാണെന്നും പോലീസ് പറഞ്ഞു.
മീററ്റ്: മദ്രസയില്‍ നിന്നും ഓടി രക്ഷപ്പെട്ട പത്തുവസ്സുകാരനെ ചങ്ങലയിക്കിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ ഫൂലത്തിലാണ് സംഭവം. ഞായറാഴ്ചയാണ് പയ്യനെ മദ്രസയിലേക്ക് വീട്ടുകാര്‍ പഠിക്കാന്‍ കൊണ്ടുവിട്ടത്.
മദ്രസിയിലെത്തിയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടി രക്ഷപ്പെടുന്നതിനിടയില്‍ കുളത്തില്‍ വീഴുകയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് വീണ്ടും കുട്ടി ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ ചങ്ങലക്കിടുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളുടെ മുന്നില്‍ വെച്ച് പോലീസ് കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്.

അതേസമയം കുട്ടിയെ ചങ്ങലക്കിട്ടെന്ന കാര്യം പോലീസ് നിഷേധിച്ചു. ചങ്ങലക്കിട്ടു എന്ന കാര്യം കേട്ടു കേള്‍വി മാത്രമാണെന്നും പോലീസ് പറഞ്ഞു. അതേസമയം തങ്ങള്‍ കുളത്തില്‍ നിന്ന് രക്ഷിച്ച കുട്ടിയെ ചങ്ങലക്കിട്ടു എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗ്രാമ വാസികള്‍.












Click it and Unblock the Notifications