കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ റോഡ് ബ്ലോക്ക് ചെയ്തു, ടിക്കായത്തിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഛക്ക ജാം ആരംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെയാണ് ഛക്കാ ജാം. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ റോഡ് ബ്ലോക്ക് ചെയ്തു. അതേസമയം ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സമാധാന സമരത്തിനായിട്ടാണ് ആഹ്വാനം. ജനജീവിതം ദുസ്സഹമാക്കരുതെന്നും നിര്‍ദേശമുണ്ട്. ഗാസിപ്പൂരില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്താണ്.

1

ജയ് ജവാന്‍ ജയ് കിസാന്‍ വിളികളോടെയാണ് ഗാസിപ്പൂരില്‍ കര്‍ഷകര്‍ ഛക്കാ ജാം ആരംഭിച്ചത്. പോലീസിലും സൈന്യത്തിലും ഞങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ടെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ജവാന്മാരെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൂനെയില്‍ കര്‍ഷകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ഛക്കാ ജാം പ്രതിഷേധത്തിനിടെയാണ്. യുപിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു-പത്താന്‍കോട്ട ഹൈവേയിലാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും, ദില്ലിയിലെ കര്‍ഷകരെ പിന്തുണയ്ക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും ദിഗ് വിജയ് സിംഗും അടക്കമുള്ള നേതാക്കള്‍ സമരത്തിന് പിന്തുണ നല്‍കി. കര്‍ഷകരുടെ സമാധാന സമരം ദേശീയ താല്‍പര്യത്തിന് അനുസൃതമാണ്. ഈ കര്‍ഷക നിയമം കര്‍ഷകര്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും ദോഷകരമാണെന്ന് രാഹുല്‍ പറഞ്ഞു. എല്ലാവരും പ്രതിഷേധിക്കാനായി തെരുവിലേക്ക് ഇറങ്ങണമെന്നാണ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടത്. ഹരിയാനയില്‍ പല്‍വാലിന് സമീപമുള്ള അട്ടോഹന്‍ ഛൗക്കിലാണ് പ്രക്ഷോഭം നടന്നത്. ബെംഗളൂരുവില്‍ അറുപതില്‍ അധികം പ്രതിഷേധക്കാരാണ് അറസ്റ്റിലിയായത്. യെലഹങ്കയിലാണ് അറസ്റ്റുണ്ടായത്. അതേസമയം സമരം സമാധാനപരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Recommended Video

cmsvideo
Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters

അതേസമയം ഹരിയാനയിലെ ഷഹീദി പാര്‍ക്കില്‍ പ്രതിഷേധച്ചവര്‍ പോലീസ് ക്‌സ്റ്റഡിയിലെടുത്തു. മൂന്ന് മണിക്ക് ശേഷം ഛക്കാ ജാം കഴിഞ്ഞേ ഇവരെ പുറത്തുവിടു എന്ന് പോലീസ് പറഞ്ഞു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഒക്ടോബര്‍ രണ്ട് വരെ തുടരുമെന്ന് രാകേഷ് ടിക്കായത് വ്യക്തമാക്കി. ഛക്കാ ജാം നടക്കുമ്പോള്‍ അത് അലങ്കോലമാക്കാനും അക്രമം നടത്താനും ചിലര്‍ പദ്ധതിയിടുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് യുപിയിലും ഉത്തരാഖണ്ഡിലും ഛക്കാ ജാഗം ഇല്ല. സമരം കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു.

English summary
chakka jam begins, rakesh tikaiyat says some miscreants trying to create violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X