കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50000 പോലീസുകാര്‍; യുദ്ധ സമാനം ദില്ലി... ബാരിക്കേഡും കമ്പിവേലിയും, കര്‍ഷകരെ നേരിടാന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ റോഡ് ഉപരോധം തടയാന്‍ പോലീസിന്റെ വന്‍ സന്നാഹം. ദില്ലിയിലും സമീപ പ്രദേശങ്ങളിലും 50000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഛക്ക ജാം (റോഡ് ഉപരോധം) സമരത്തിന് പോലീസ് സുരക്ഷ ശക്തമാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ മൂന്ന് മണിക്കൂറാണ് റോഡ് ഉപരോധം.

d

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ കര്‍ഷകര്‍ക്ക് സമര ഭൂമിയിലേക്ക് എത്തുന്നതിനുള്ള സൗകര്യം ഒരുക്കാനാണ് സമരം ഒഴിവാക്കിയത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ച റോഡ് ഉപരോധം ആഹ്വാനം ചെയ്തിരിക്കുന്നത്. സമരക്കാരെ ഏത് സമയവും ദില്ലിയിലേക്ക് വിളിക്കുമെന്നും അതിന് വേണ്ടിയാണ് ചില സംസ്ഥാനങ്ങളെ റോഡ് ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും സമര നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

ദില്ലിയിലേക്കുള്ള എല്ലാ പ്രധാന വഴികളിലും വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. 50000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകളും കമ്പിവേലികളും സ്ഥാപിച്ചു. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സമര ഭൂമികളായ സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.

ചവറയില്‍ മക്കള്‍ പോര്; ഷിബു ബേബി ജോണിനെതിരെ സുജിത്ത്, തെക്കിന്റെ വല്യേട്ടനെതിരെ ജനകീയ ഡോക്ടര്‍ചവറയില്‍ മക്കള്‍ പോര്; ഷിബു ബേബി ജോണിനെതിരെ സുജിത്ത്, തെക്കിന്റെ വല്യേട്ടനെതിരെ ജനകീയ ഡോക്ടര്‍

കോണ്‍ക്രീറ്റ് കട്ടകള്‍, കമ്പികള്‍, ഇരുമ്പ് വല എന്നിവ ഉള്‍പ്പെടെ സജ്ജമാക്കിയാണ് പോലീസ് കര്‍ഷകരെ പ്രതിരോധിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. പോലീസ്, അര്‍ധസൈനിക വിഭാഗം, ദ്രുതകര്‍മ സേന എന്നിവരെയാണ് ദില്ലിയിലെ പ്രധാന ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. 8 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. 12 സ്‌റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്നും സമാധാനപരമായ സമരത്തിന് കര്‍ഷകര്‍ക്ക് അവസരം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters

ഇനി താല്‍പ്പര്യമില്ലെന്ന് മഞ്ഞളാംകുഴി അലി; ചെങ്കൊടിയേറ്റിയ, പച്ച പുതച്ച നേതാവ്, സാധ്യത ഇങ്ങനെ...ഇനി താല്‍പ്പര്യമില്ലെന്ന് മഞ്ഞളാംകുഴി അലി; ചെങ്കൊടിയേറ്റിയ, പച്ച പുതച്ച നേതാവ്, സാധ്യത ഇങ്ങനെ...

English summary
Chakka jam protest: 50,000 police men deployed in Delhi and metro stations shut down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X