ചക്ക ജാം; ദില്ലിയിലെ നിരവധി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു, കനത്ത സുരക്ഷയില്‍ തലസ്ഥാനം
ദില്ലി: രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചുള്ള കര്‍ഷക സംഘടനകളുടെ ചക്ക ജാം എന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പ്രധാന മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകളുടെ കാവാടങ്ങള്‍ അടച്ചു. മൂന്ന് മണിക്കൂര്‍ നീളുന്ന സമരത്തെ തുടര്‍ന്ന് പ്രധാനമായും നോര്‍ത്ത്, സെന്‍ട്രല്‍ ദില്ലി മേഖലകളിലെ സ്‌റ്റേഷനുകളാണ് അടച്ചത്. അകത്തേക്കും പുറത്തേക്കും പോകുന്ന കവാടങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടുണ്ട്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി മണ്ഡി ഹൗസ്, ഐടിഒ, ദില്ലി ഗേറ്റ്, വിശ്വവിദ്യാലയ, ലാല്‍ ക്വില, ജമാ മസ്ജിദ്, ജന്‍പാത്ത്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഖാന്‍ മാര്‍ക്കറ്റ്, നെഹ്രു പ്ലേസ് എന്നിവയുടെ പ്രവേശന കവാടങ്ങള്‍ അടച്ചിരിക്കുകയാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
അതേസമയം, കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദില്ലിയിലെ പ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെങ്ങോട്ടയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക്ക് ദിന സംഘര്‍ങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി- എന്‍സിആര്‍ പരിധിയില്‍ 50,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച ചക്ക ജാം വൈകീട്ടച് മൂന്ന് മണി വരെയാണ് നടക്കുക. മൂന്ന് മണിക്ക് വാഹനങ്ങളുടെ ഹോണ്‍ മുഴക്കി സമരം അവസാനിപ്പിക്കും. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications