ഐസിസില്‍ ചേരാന്‍ കൊതിക്കുന്ന മുസ്ലീങ്ങളേ... സൂക്ഷിക്കുക, നിങ്ങള്‍ കുടുങ്ങും
ദില്ലി: ഐസിസിലും അല്‍ഖ്വായ്ദയിലും ചേരാന്‍ ഇന്ത്യയില്‍ നിന്ന് മുസ്ലീം യുവാക്കളുടെ നിരയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് സത്യമെങ്കില്‍, അങ്ങനെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കുന്ന പലരും ഉടന്‍ തന്നെ കുടുങ്ങും.
തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നവര്‍ എന്ന് കരുതി നിങ്ങള്‍ സംസാരിക്കുന്നത് ഐസിസുകാരോടോ അല്‍ഖ്വായ്ദക്കാരോടോ ആകണം എന്നില്ല. ചിലപ്പോഴത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മിടുക്കരായ ഉദ്യോഗസ്ഥരോടാകും. 140 ഇന്ത്യന്‍ യുവാക്കള്‍ ഐസിസില്‍ ചേരാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നാണ് വിവരം. ഉറപ്പാണ്, ഇവരെല്ലാം തന്നെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലാകും.

അടുത്തിടെയാണ് ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന മെഹ്ദി ബിശ്വാസ് മസ്രൂര്‍ ബംഗളൂരുവില്‍ പിടിയിലായത്. ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രമാണത്രെ മെഹ്ദി നേരിട്ട് ഐസിസില്‍ ചേരാതിരുന്നത്.
മെഹ്ദി മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ള ചെറുപ്പക്കാര്‍ ഐസിസിലും അല്‍ഖ്വായ്ദയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്ള മലയാളികള്‍ മുമ്പ് പിടിയിലായ വാര്‍ത്തകളൊന്നും ആരും മറന്ന് കാണില്ല.
ഐസിസില്‍ ചേരാന്‍ വെമ്പി നില്‍ക്കുന്നവരെ എങ്ങനെയാണ് രഹസ്യാന്വേഷണ ഏജന്‍സി കണ്ട് പിടിക്കുന്നത്... അതിന് മാത്രമായി പ്രത്യേക സന്നാഹം തന്നെ ഒരുക്കി തയ്യാറായി ഇരിക്കുന്നുണ്ട് നമ്മുടെ മിടുക്കന്‍മാരായ ഉദ്യോഗസ്ഥര്‍.












Click it and Unblock the Notifications