കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹികളെ പിടിക്കാന്‍ ഓപ്പറേഷന്‍ ചക്രവ്യൂഹ്

  • By Soorya Chandran
Google Oneindia Malayalam News

ഓപ്പറേഷന്‍ ചക്രവ്യൂഹ് അല്ലെങ്കില്‍ ഓപ്പറേഷന്‍ മേസ് എന്ന പേരിലാണ് ഐസിസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മുസ്ലീം യുവാക്കളെ രഹസ്യന്വേഷണ ഏജന്‍സി കണ്ടെത്തുന്നത്. ഐസിസ് ശക്തിപ്രാപിച്ച് വന്ന കാലഘട്ടത്തില്‍ തുടങ്ങിയ പദ്ധതിയാണിത്.

ഐസിസിന്റേതെന്ന് തോന്നിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിക്കൊണ്ടായിരുന്നു തുടക്കം. തങ്ങള്‍ ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരാണെന്ന വ്യാജേന സജീവമായി സോഷ്യല്‍ മീഡിയയില്‍ നില്‍ക്കും. തീവ്രവാദ സംഘടനയില്‍ ചേരാന്‍ കൊതിച്ച് നില്‍ക്കുന്നവര്‍ ഇവരുടെ വലയില്‍ വീഴും എന്ന് ഉറപ്പല്ലേ...

ISIS3

ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ നൂറ് കണക്കിന് പേരാണത്രെ സമീപിച്ചത്. രാജ്യം എങ്ങോട്ട് പോകുന്നു എന്നതിന്റെ ഭയാനകമായ ഒരു ചിത്രമാണ് ഇത് നല്‍കുന്നത്.

ഇങ്ങോട്ട് സമീപിക്കുന്നവരുമായി രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ആശയ വിനിമയം നടത്തും. ആരൊക്കെയാണ് ശരിക്കും ഭീകരര്‍ ആകാന്‍ സാധ്യതയുള്ളവരെന്ന് കണ്ടെത്തും. പിന്നീട് ഇവരില്‍ നിന്ന് തന്നെ ഇവരുടെ സമ്പൂര്‍ണ വിവരങ്ങളും ശേഖരിക്കും. എങ്ങനെയാണ് സംഘടനയില്‍ ചേരേണ്ടത്, എന്തൊക്കെ ആണ് മാനദണ്ഡങ്ങള്‍ എന്നൊക്കെ പറഞ്ഞ് തീവ്രവാദത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്നവരുടെ വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ടായിരിക്കും ഇത്. ഇതോടെ കാര്യങ്ങള്‍ എളുപ്പമാകും.

<strong>അടുത്ത പേജില്‍ വായിക്കാം: ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയതു പോലെ</strong>അടുത്ത പേജില്‍ വായിക്കാം: ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയതു പോലെ

English summary
Chakravyuh: These ISIS recruits didn't know who they were speaking to
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X