കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനും പേടിയായി... ഒതുങ്ങിത്തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണം തങ്ങള്‍ക്ക് മേലുണ്ടെന്ന് ഐസിസും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നാണ് ഐബി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതോടുകൂടി ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടത്രെ.

ഇന്റലിന്‍സ് ബ്യൂറോ ഓപ്പറേഷന്‍ ചക്രവ്യൂഹ് തുടങ്ങുന്ന സമയത്ത് ഐസിസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് മൂവായിരത്തോളം ആളുകള്‍ രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ ആരോടാണ് സംസാരിക്കുന്നതെന്ന് പോലും മനസ്സിലാകാതെ ഐസിസ് പ്രേമികള്‍ വലഞ്ഞതോടെ അതിപ്പോള്‍ 140 ആയി കുറഞ്ഞു.

ISIS

വരും മാസങ്ങളില്‍ ഇത്തരം പ്രവണത തീര്‍ത്തും ഇല്ലാതാക്കാനാകും എന്ന പ്രതീക്ഷയിലാണ് രഹസ്യാന്വേഷണ ഏജന്‍സി. ഓപ്പറേഷന്‍ ചക്രവ്യൂഹയുടെ വിജയമായാണ് ഇതിനെ കണക്കാക്കുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ ഇതിനായി ഒരു പ്രത്യേക സംഘത്തിന് തന്നെ രൂപം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുമെന്നാണ് വിവരം. ഐസിസുമായും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് കൂടുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വലകള്‍ നീട്ടി വിരിക്കാനാണ് പദ്ധതി.

English summary
Chakravyuh: These ISIS recruits didn't know who they were speaking to
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X