കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജീവൻ മരണ പോരാട്ടം; ഒന്നല്ല രണ്ട് ലക്ഷ്യങ്ങൾ

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജി വച്ചതോടെ ഒന്നിന് പുറമെ ഒന്നായി പല പ്രധാന നേതാക്കളും പാർട്ടി പദവികളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി കോൺഗ്രസ് തലപ്പത്തേയ്ക്ക് വീണ്ടും എത്തിയതോടെ പാർട്ടിയിൽ തങ്ങളുടെ സ്വാധീനം കുറയുമോയെന്ന ആശങ്കയുണ്ട് യുവനിരയിലെ പല നേതാക്കൾക്കും.

കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന് കാര്യമായ പ്രതീക്ഷകളില്ലെങ്കിലും പാർട്ടിക്ക് പുത്തൻ ഉണർവ് നൽകുക എന്ന വെല്ലുവിളി മുന്നിലുണ്ട്. .പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതിനപ്പുറം ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുക എന്ന വലിയ ദൗത്യം കൂടി കോൺഗ്രസ് നേതൃത്വത്തിനുണ്ട്. നേതൃനിരയിൽ നിറഞ്ഞു നിനനിരുന്ന പലരും ഇതിനോടകം എതിർ ചേരിയിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന കടമ്പ കടക്കുക എന്നതാണ് സോണിയാ ഗാന്ധിക്ക് മുന്നിലുള്ള പ്രധാന

ഒറ്റക്കെട്ടായി മുന്നോട്ട്

ഒറ്റക്കെട്ടായി മുന്നോട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ ഉന്നതരായ പല നേതാക്കളും ബിജെപി ചായ്വ് പരസ്യമായി പ്രകടമാക്കി തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസിന് കനത്ത പ്രഹരമായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ നിന്നും സഖ്യകക്ഷിയായ എൻസിപിയിൽ നിന്നും മുൻ മന്ത്രിമാരും പാർട്ടി ഭാരവാഹികളും അടക്കം നിരവധി പേർ ബിജെപിയിലേക്കും എൻസിപിയിലേക്കും എത്തിയിട്ടുണ്ട്. അതിനിടെ മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷനായിരുന്ന മിലിന്ദ് ദേവ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടത്തിയ പരാമർശം കോൺഗ്രസ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. മിലിന്ദ് ദേവ്റ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവും ഇതിനിടെ ശക്തമാകുന്നുണ്ട്.

ഹരിയാനയിലും പ്രതിസന്ധി

ഹരിയാനയിലും പ്രതിസന്ധി

ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പാർട്ടി വിടുന്നത് ഏറെ പണിപ്പെട്ടാണ് കോൺഗ്രസ് നേതൃത്വം തടഞ്ഞത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ഒപ്പംകൂട്ടി പുതിയ പാർട്ടി രൂപികരിക്കാൻ വരെ ഹൂഡ തുനിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി നേരിട്ട് നിയമനം നടത്തിയ അശോക് തൻവാറിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നതായിരുന്നു ഹൂഡ മുന്നോട്ട് വെച്ച പ്രധാന ആവശ്യം. സമ്മർദ്ദം ശക്തമായപ്പോൾ ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. കുമാരി സെൽജയെ അധ്യക്ഷയായും ഹൂഡയെ നിയമസഭാ കക്ഷി നേതാവായും നിയമിച്ചു. കശ്മീർ നടപടിയിലും എൻആർസിയിലും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ഹൂഡ നടത്തിയ പരാമർശങ്ങൾ കേന്ദ്ര നേതൃത്വം മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

 പ്രതിസന്ധി തീരുന്നില്ല

പ്രതിസന്ധി തീരുന്നില്ല

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി രാജിവെച്ചത്. ഇതാണ് രാഷ്ട്രീയ ധാർമികത എന്ന് രാഹുൽ ഗാന്ധി വാദിച്ചു. എന്നാൽ രാഹുലിന്റെ പടിയിറക്കത്തിന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കോൺഗ്രസിന് സാധിച്ചില്ല. സ്ഥാനം ഒഴിയുമ്പോൾ രാഹുൽ മുന്നോട്ട് വെച്ച നിബന്ധനകളൊന്നും പാലിക്കപ്പെടുകയും ചെയ്തിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്നാണ് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിരുന്നതെങ്കിലും എല്ലാ ചർച്ചകളും ഒടുവിൽ സോണിയാ ഗാന്ധിയിൽ അവസാനിക്കുകയായിരുന്നു. സോണിയയ്ക്ക് മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുവെന്നായിരുന്നു മുതിർന്ന നേതാക്കൾ മുന്നോട്ട് വെച്ച വാദം. എന്നാൽ ഈ വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും അഴിമത, സ്വജനപക്ഷപാത ആരോപണങ്ങളെ തട്ടിയുണ്ടാകുന്ന പൊട്ടിത്തെറികൾ.

 മധ്യപ്രദേശിൽ

മധ്യപ്രദേശിൽ

മധ്യപ്രദേശ് സർക്കാരിലെ വനം വകുപ്പ് മന്ത്രിയായ ഉമങ് സെൻഗാർ മുൻ മുഖ്യമന്ത്രിയായ ദ്വിഗ് വിജയ് സിംഗ് ഭരണത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്ന് ആരോപിച്ച് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇത് കൂടാതെ ആരോഗ്യ മന്ത്രി തുളസിറാം സിലാവത്തിനെതിരെ അഴിമതി ആരോപണം ഉയർത്തി എംഎൽഎമാരായ രൺബീർ ജാതവും കമലേഷ് ജാതവും രംഗത്ത് എത്തിയിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിലേക്ക് നോട്ടം ഇട്ടിരിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായികളാണ് ഇവർ മൂന്ന് പേരും. ഇതിനിടെ മധ്യപ്രദേശിൽ അധികാരത്തിൽ വന്നാൽ 10 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാത്ത രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ദ്വിഗ് വിജയ് സിംഗിന്റെ ഇളയ സഹോദരൻ ലക്ഷ്മൺ സിംഗ് രംഗത്ത് എത്തിയതും കോൺഗ്രസിന് കനത്ത പ്രഹരമായി. വെല്ലുവിളിച്ചത് രാഹുൽ ഗാന്ധിയെ ആണെങ്കിലും കമൽനാഥ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം.

രാജസ്ഥാനിൽ

രാജസ്ഥാനിൽ


രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് ഇതുവരെ അവസാനമായില്ല. ഏറ്റവും ഒടുവിലായി സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന പരസ്യ പ്രസ്താവനയുമായി സച്ചിൻ പൈലറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഗെലോട്ടിന് നേരെയുള്ള ഒരു ആക്രമണമാണിത്. പാർട്ടിയിലെ മുതിർന്ന നേതാക്കളും യുവനിരയും തമ്മിലുള്ള ഭിന്നതയാണ് ഇരു സംസ്ഥാനങ്ങളും നേരിടുന്ന പൊതുവായ പ്രശ്നം. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ മറികടന്ന കമൽനാഥും രാജസ്ഥാനില‍ പൈലറ്റിനെ മറികടന്ന് ഗെലോട്ടും മുഖ്യമന്ത്രിപദത്തിൽ എത്തുകയായിരുന്നു.

English summary
Challenges before congress ahead of assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X