കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 'ഡെമോക്ലീസിന്‍റെ വാള്‍' ആയി ഉപതിരഞ്ഞെടുപ്പ് തിരിച്ചടികളും സഖ്യവും, ക്ഷീണമായത് ഇതൊക്കെ!!

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പൊതുതിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികളും സജ്ജമായിക്കഴിഞ്ഞു. കൂട്ടലും കിഴിക്കലുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നേതാക്കൾ കച്ചമുറുക്കി ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന നിർണായകമായൊരു തിരഞ്ഞെടുപ്പാണ് രാജ്യം നേരിടാനൊരുങ്ങുന്നത്. 2014ൽ നേടിയ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങൾ. തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസും രണ്ടും കൽപ്പിച്ചാണ്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി തരംഗമാണ് രാജ്യം മുഴുവൻ അലയടിച്ചത്. ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ചാൽ ബാക്കിയിടങ്ങളിൽ ബിജെപി വ്യക്തമായ മുന്നേറ്റം നടത്തി. എൻഡിഎ മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് പ്രവചിക്കുന്ന നിരവധി അഭിപ്രായ സർവേ ഫലങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ ബിജെപിക്ക് അത്ര അനുകൂലമല്ല.. കഴിഞ്ഞ 5 വർഷക്കാലയളവിൽ നിരവധി തിരിച്ചടികളാണ് ബിജെപി നേരിട്ടത്,

2014ൽ കൂറ്റൻ വിജയം

2014ൽ കൂറ്റൻ വിജയം

2014ൽ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് പിന്നാലെയെത്തിയ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം പുറത്തെടുക്കാനായി. 2017 എത്തിയപ്പോൾ ഒരു ഘട്ടത്തിൽ രാജ്യത്തെ 19 സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന് കീഴിലായിരുന്നു. എന്നാൽ നിലവിൽ‌ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി വരികയാണ്. ഹിന്ദി ഹൃദയഭൂമി കൈവിട്ടതോടെ 15 സംസ്ഥാനങ്ങളിലാണ് ബിജെപി ഒറ്റയ്ക്കോ എൻഡിഎ മുന്നണിയോ ഭരണം നടത്തുന്നത്. 2014ൽ 7 സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബിജെപി ഭരിച്ചിരുന്നത്.

5 സംസ്ഥാനങ്ങളിൽ മാത്രം

5 സംസ്ഥാനങ്ങളിൽ മാത്രം

15 സംസ്ഥാനങ്ങളിൽ അഞ്ചിടത്ത് മാത്രമാണ് ബിജെപി ഒറ്റയ്ക്ക് സർക്കാർ രൂപികരിച്ചിരിക്കുന്നത്. 10 സംസ്ഥാനങ്ങളിൽ സഖ്യ സർക്കാരാണ് അധികാരത്തിലുള്ളത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസാകട്ടെ 4 സംസ്ഥാനങ്ങളാണ് ഒറ്റയ്ക്ക് ഭരിക്കുന്നത്. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിന് മുൻപ് 14 സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഒറ്റയ്ക്കോ സഖ്യത്തിലോ ഭരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ആറായി ഇത് ചുരുങ്ങുകയായിരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നേടിയ വിജയം കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

107 എംപിമാർ

107 എംപിമാർ

കോണഗ്രസ് അധികാരത്തിലിരിക്കുന്ന 6 സംസ്ഥാനങ്ങളിൽ നിന്നായി 107 എംപിമാരെയാണ് ലോക്സഭയിലേക്ക് അയക്കുന്നത്. എൻഡിഎ ഭരണത്തിന് കീഴിലുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 253 എംപിമാരാണ് ആകെയുളളത്.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി

ഏറ്റവും ഒടുവിലായി മിസോറാം, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് വിജയം നേടിയത്. ബിജെപി ഭരണത്തിന് കീഴിലായിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇത് മൂന്നും. ഈ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ആകെ 65 ലോക്സഭാ സീറ്റുകളാണുള്ളത്.

ഉപതിരഞ്ഞെടുപ്പുകൾ

ഉപതിരഞ്ഞെടുപ്പുകൾ

2018ൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശിൽ നേരിടേണ്ടി വന്ന തിരിച്ചടിയും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സീറ്റായിരുന്ന അലഹബാദിലെ ഫുൽപ്പൂരിലും ബിജെപി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ഉത്തർപ്രദേശിലെ ബിഎസ്പി- എസ്പി സഖ്യമാണ് മറ്റൊരു വെല്ലുവിളി. ബിജെപി വിജയിച്ച് നാൽപ്പത്തിയൊന്നോളം സീറ്റുകളിൽ സമാജ്വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും വോട്ട് വിഹിതം ഒന്നിച്ച് നിർത്തിയാൽ അത് ബിജെപിയുടേതിനാക്കാൾ മുകളിലാണ്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് രാജ്യം ഭരിക്കാൻ നിർണായകമാണ്.

സഖ്യ സർക്കാരിലെ ഭീഷണി

സഖ്യ സർക്കാരിലെ ഭീഷണി

2014ലെ ആന്ധ്രാ വിഭജനത്തിന് ശേഷം 175 നിയമസഭാ സീറ്റുകൾ ആന്ധ്രാപ്രദേശിനും 119 സീറ്റുകൾ തെലങ്കാനയ്ക്കും ലഭിച്ചു. 2014ലെ ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി 103 സീറ്റുകൾ സ്വന്തമാക്കി. തുടക്കത്തിൽ ടിഡിപി ബിജെപിയുമായി സഖ്യം ചേർന്നെങ്കിലും ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 2018 മാർച്ചിൽ ടിഡിപി സഖ്യം ഉപേക്ഷിച്ചു. നിലവിൽ 2 എംപിമാരാണ് ആന്ധ്രയിൽ ബിജെപിക്കുള്ളത്.

ജമ്മു കശ്മീരിൽ

ജമ്മു കശ്മീരിൽ

ജമ്മു കശ്മീരിലെ 87 അംഗ സഭയിൽ 28 സീറ്റുകൾ നേടിയ പിഡിപിയും 25 സീറ്റുകൾ നേടിയ പിഡിപിയും സഖ്യം രൂപികരിക്കുകയും അധികാരത്തിൽ എത്തുകയുമായിരുന്നു. എന്നാൽ മൂന്നര വർഷത്തെ ഭരണത്തിന് ശേഷം 2018ൽ സഖ്യം വഴിപിരിഞ്ഞു. നിലവിൽ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് സംസ്ഥാനം. കോൺഗ്രസും നാഷണൽ കോൺഗ്രസും ഇക്കുറി കനത്ത വെല്ലുവിളിയാണ് ജമ്മുവിൽ ബിജെപിക്ക് നേരെ ഉയർത്തുന്നത്.

പഞ്ചാബിലും ബീഹാറിലും

പഞ്ചാബിലും ബീഹാറിലും

2017 വരെ പഞ്ചാബിൽ ശിരോമണി അകാലി ദളിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയും . എന്നാൽ പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം കോൺഗ്രസിനോട് പരാജയപ്പെട്ടു. 117 അംഗ സഭയിൽ 77 സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കുകയായിരുന്നു. 40 ലോക്സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്. 243 നിയമസഭാ സീറ്റുകളും. തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന്റെ ജെഡിയു ലാലു പ്രസാദ് യാദവിൻരെ ആർജെഡിയുമായി തെറ്റി പിരിയുകയായിരുന്നു. ബിജെപി പിന്തുണയോടുകൂടി സർക്കാർ രൂപികരിച്ചു. നിലവിൽ ബീഹാർ സർക്കാരിൽ ജെഡിയു-70, ബിജെപി-53, എൽജെപി- 2, സ്വതന്ത്രന്മാർ-4 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് നില.

ഉപതിരഞ്ഞെടുപ്പിൽ ഇങ്ങനെ

ഉപതിരഞ്ഞെടുപ്പിൽ ഇങ്ങനെ

2014 മുതൽ 30 ലോക്സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കൈവശം ഉണ്ടായിരുന്ന 15 സീറ്റുകളിൽ 9 സീറ്റുകളും ബിജെപിക്ക് നഷ്ടമായി. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ പുതിയതായി ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് സാധിച്ചില്ല. കോൺഗ്രസാകട്ടെ ഒന്നിൽ നിന്നും ആറിലേക്ക് സീറ്റ് നില ഉയർത്തി. പ്രദേശിക പാർട്ടകളാണ് 18 സീറ്റുകളിലും നേട്ടമുണ്ടാക്കിയത്. സിറ്റിംഗ് സീറ്റായിരുന്ന അമൃത്സറിന് പുറമെ 5 സീറ്റുകൾ ബിജെപിയിൽ നിന്നും കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഗുരുദാസ്പൂർ, ആൽവാർ, ഫുൽപുർ, ഗൊരഖ്പൂർ, കൈരാന, അജ്മേർ തുടങ്ങിയ ഇടങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

 പ്രതീക്ഷ മങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

പ്രതീക്ഷ മങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ


ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേട്ടം കൊയ്യാൻ ബിജെപി ശ്രമം നടത്തിയിരുന്നു. 2014ൽ അധികാരത്തിൽ എത്തിയതു മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മുന്നേറ്റം നടത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഒപ്പം നിർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരിട്ട് ശ്രദ്ധ കൊടുക്കാറുണ്ട്. മുൻ പ്രധാനമന്ത്രിമൻമോഹൻ സിംഗ് തന്റെ രണ്ട് ടേമുകളിലുമായി 38 തവണമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ ഇതിനോടകം തന്നെ 30 തവണ സന്ദർശനം പൂർത്തിയാക്കി.

ബിജെപിക്ക് മേൽക്കൈ

ബിജെപിക്ക് മേൽക്കൈ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി ആകെ 25 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എട്ടിൽ ആറ് സംസ്ഥാനങ്ങളിലും ഒറ്റയ്ക്കോ സഖ്യം രൂപികരിച്ചോ ബിജെപി അധികാരത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യവും മാറി മറിഞ്ഞിട്ടുണ്ട്. പശുവിന്റെ പേരിലുള്ള പ്രശ്നങ്ങളും, ആൾക്കൂട്ടകൊലപാതകങ്ങളും, കലാപങ്ങളും തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയമാകും. എല്ലാത്തിനും ഉപരിയായി പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

 സഖ്യ കക്ഷികൾ പല വഴിക്ക്

സഖ്യ കക്ഷികൾ പല വഴിക്ക്

15 സഖ്യകക്ഷികളാണ് എൻഡിഎ മുന്നണി വിട്ട് പുറത്ത് പോയിട്ടുള്ളത്. നിലവിൽ 40 പ്രദേശിക പാർട്ടികളുടെ പിന്തുണ ബിജെപിക്കുണ്ട്. യുപിഎയ്ക്കാകട്ടെ 20 പ്രദേശിക പാർട്ടികളാണ് പിന്തുണ നൽകുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ബിജെപി വിരുദ്ധ ചേരിയുടെ മഹാസഖ്യ രൂപികരണത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളെയെല്ലാം ബിജെപിക്കെതിരെ ഒരു കുടക്കീഴിൽ അണി നിരത്തുകയാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

പട്ടാപ്പകൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി; ഞെട്ടിത്തരിച്ച് തിരുവല്ലപട്ടാപ്പകൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി; ഞെട്ടിത്തരിച്ച് തിരുവല്ല

English summary
challenges before bjp for loksabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X