കാക്കിപ്പടയെ പേടിക്കാതെ 'ചലോ എച്‌സിയു' ഹൈദരാബാദ് സര്‍വ്വകലാശാലയില്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടക്കുന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ജോയിന്റ് ആക്ഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന് ചലോ എച്‌സിയു പ്രതിഷേധമാര്‍ച്ചിനായി രാജ്യത്തെ വിവിധ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലേക്ക് എത്തി.

രാജ്യമെങ്ങുമുള്ള വിദ്യാര്‍ത്ഥികളും, രാഷ്ട്രീയ കക്ഷികളും, പൊതു ജനങ്ങളും സമരത്തിനോട് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് നേരത്തെ ജോയിന്റ് ആക്ഷന്‍ കമ്മറ്റി വ്യക്തമാക്കിയിരുന്നു. നേരത്തെ പുറത്തു നിന്നും ആരെയും ക്യാമ്പസില്‍ പ്രവേശിപ്പിക്കാത്ത വിസി അപ്പറാവുവിന്റെ നടപടികള്‍ക്ക് എതിരെ കൂടിയാണ് മാര്‍ച്ച്.

Hyderabad University

രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ വിസി അപ്പറാവുവിനെ പുറത്താക്കുക, അറസ്റ്റ് ചെയ്യുക എന്നാവശ്യപെട്ടാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സര്‍വ്വകലാശാലയുടെ എഴുപത്തിയാറാമത് അക്കാദമിക് കൗണ്‍സില്‍ യോഗം ഉപരോധിക്കാനും കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

സമരത്തെ തുടര്‍ന്ന് ക്യാമ്പസില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമരത്തോട് ഐക്യപെട്ട്‌കൊണ്ട് കണ്‍ട്രോള്‍ ഓഫ് എക്‌സാമിനേഷന്‍ അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോരുകയും രാജി പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്ത വിളിച്ചു ചേര്‍ത്ത യോഗം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കാരണം മാറ്റിവെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+