Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലോ കേരള റാലി നവംബർ 11 ന്, അര ലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുക്കുമെന്ന് എവിബിപി

കേരളത്തിൽ ബിജെപി പ്രവർത്തകരെ വകവരുത്തുന്നതിൽ പ്രതിഷേധിച്ചാണ് ചലോ കേരള റാലി സംഘടിപ്പിക്കുന്നതെന്നു പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ദില്ലി: നവംബർ 11 ന് എബിവിപി നടത്തുന്ന ചലോ കേരള റാലിയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ബിജെപി പ്രവർത്തകരെ വകവരുത്തുന്നതിൽ പ്രതിഷേധിച്ചാണ് ചലോ കേരള റാലി സംഘടിപ്പിക്കുന്നതെന്നു പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.പുത്തരിക്കണ്ടം മൈതാനത്താണ് റാലി സമാപിക്കുക.

abvp

ഇടതു പക്ഷത്തിന്റെ അക്രമത്തിൻരെ മുഖം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ചലോ കേരള റാലി സംഘടിപ്പിക്കുന്നതെന്ന് സംഘടകർ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ബിജെപി പ്രവർത്തകരോടു കാണിക്കുന്ന ക്രൂരതയെ പറ്റിയും ജെഎൻയുവിൽ തിരഞ്ഞെടുപ്പിൽ എബിവിപിക്കാർക്കെതിരെ വ്യാജപ്രചരണം നടത്തി പരാജയപ്പെടുത്തിയ ഇടതുപക്ഷക്കാർക്ക് തങ്ങളുടെ സാന്നിധ്യം മനസിലാക്കി കൊടുക്കാനാണ് ചലോ കേരള റാലി സംഘടകർ കൂട്ടിച്ചേർത്തു

എബിവിപി പ്രവർത്തകർക്ക് പ്രവർത്തന സ്വതന്ത്രവും നീതിയും ലഭിക്കണമെന്ന് ദേശീ ജനറൽ സെക്രട്ടറി ബിദ്ര പറഞ്ഞു. കേരളം ഒഴിച്ചു ബാക്കിയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഎം അവരുടെ വിദ്യാർഥി സംഘടനയുമായ എസ്എഫ്ഐയും മനുഷ്യാവകാശ ലംഘനത്തെ കുറിച്ചു വിദ്യാർഥികളും അവകാശത്തെ കുറിച്ചും സംസാരിക്കും. എന്നാൽ കേരളത്തിൽ അതിനു വിപരീതമാണ് നടക്കുന്നതെന്നു ബിദ്രേ പറഞ്ഞു. ഇതിനു ഉദാഹരണമാണ് ഗുരുവായൂർ കോളേജിൽ എസ്എഫ്ഐയ്ക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സനൂപ് എന്ന വിദ്യാർഥിയുടെ കണ്ണൂ ചൂഴ്ന്നെടുത്തത്. ചലോ കേരള റാലിയിൽ 80 ഓളം ജെഎൻയുവിലെ എബിവിപി പ്രവർത്തകർ പങ്കെടുക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+