കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലോ കേരള റാലി നവംബർ 11 ന്, അര ലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുക്കുമെന്ന് എവിബിപി

കേരളത്തിൽ ബിജെപി പ്രവർത്തകരെ വകവരുത്തുന്നതിൽ പ്രതിഷേധിച്ചാണ് ചലോ കേരള റാലി സംഘടിപ്പിക്കുന്നതെന്നു പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: നവംബർ 11 ന് എബിവിപി നടത്തുന്ന ചലോ കേരള റാലിയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ബിജെപി പ്രവർത്തകരെ വകവരുത്തുന്നതിൽ പ്രതിഷേധിച്ചാണ് ചലോ കേരള റാലി സംഘടിപ്പിക്കുന്നതെന്നു പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.പുത്തരിക്കണ്ടം മൈതാനത്താണ് റാലി സമാപിക്കുക.

മോദിയുടെ സന്ദർശനം ഏറ്റൂ; നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധം വേണ്ട, കളംമാറി ഡിഎംകെമോദിയുടെ സന്ദർശനം ഏറ്റൂ; നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധം വേണ്ട, കളംമാറി ഡിഎംകെ

abvp

ഇടതു പക്ഷത്തിന്റെ അക്രമത്തിൻരെ മുഖം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ചലോ കേരള റാലി സംഘടിപ്പിക്കുന്നതെന്ന് സംഘടകർ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ബിജെപി പ്രവർത്തകരോടു കാണിക്കുന്ന ക്രൂരതയെ പറ്റിയും ജെഎൻയുവിൽ തിരഞ്ഞെടുപ്പിൽ എബിവിപിക്കാർക്കെതിരെ വ്യാജപ്രചരണം നടത്തി പരാജയപ്പെടുത്തിയ ഇടതുപക്ഷക്കാർക്ക് തങ്ങളുടെ സാന്നിധ്യം മനസിലാക്കി കൊടുക്കാനാണ് ചലോ കേരള റാലി സംഘടകർ കൂട്ടിച്ചേർത്തു

 ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം കരുതി കൂട്ടി, ഉത്തരകൊറിയൻ വിഷയത്തിൽ ഉടൻ തീരുമാനം? ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം കരുതി കൂട്ടി, ഉത്തരകൊറിയൻ വിഷയത്തിൽ ഉടൻ തീരുമാനം?

എബിവിപി പ്രവർത്തകർക്ക് പ്രവർത്തന സ്വതന്ത്രവും നീതിയും ലഭിക്കണമെന്ന് ദേശീ ജനറൽ സെക്രട്ടറി ബിദ്ര പറഞ്ഞു. കേരളം ഒഴിച്ചു ബാക്കിയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഎം അവരുടെ വിദ്യാർഥി സംഘടനയുമായ എസ്എഫ്ഐയും മനുഷ്യാവകാശ ലംഘനത്തെ കുറിച്ചു വിദ്യാർഥികളും അവകാശത്തെ കുറിച്ചും സംസാരിക്കും. എന്നാൽ കേരളത്തിൽ അതിനു വിപരീതമാണ് നടക്കുന്നതെന്നു ബിദ്രേ പറഞ്ഞു. ഇതിനു ഉദാഹരണമാണ് ഗുരുവായൂർ കോളേജിൽ എസ്എഫ്ഐയ്ക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സനൂപ് എന്ന വിദ്യാർഥിയുടെ കണ്ണൂ ചൂഴ്ന്നെടുത്തത്. ചലോ കേരള റാലിയിൽ 80 ഓളം ജെഎൻയുവിലെ എബിവിപി പ്രവർത്തകർ പങ്കെടുക്കും

English summary
After facing rout at students' union elections in left-dominated Jawaharlal Nehru University (JNU), the Akhil Bharatiya Vidyarthi Parishad (ABVP) is trying hard to make its presence felt in the communist citadel by showcasing gruesome pictures of the murdered RSS workers and brutal violence unleashed in Kerala, allegedly, by the Left cadres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X