സിജെപിയുടെ പാർലമെന്റ് മാർച്ചിനെത്തി പതിനായിരങ്ങൾ, മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്ജ്
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേര്‍ക്ക് ഡല്‍ഹി പോലീസിന്റെ ലാത്തിചാര്‍ജ്ജ്. ആയിരക്കണക്കിന് ആളുകളാണ് സിജെപിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനായി ജന്തര്‍ മന്ദിറിലെത്തിയിരുന്നത്. പ്രതിഷേധക്കാരെ പിരിച്ച് വിടാനായി പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ടാണ് സിജെപി ചലോ സന്‍സദ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. മാത്രമല്ല ന്യൂ ഡല്‍ഹി ജില്ലയില്‍ ഭാരതീയ ന്യായ സംഹിത പ്രകാരം 163 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സിജെപി മാര്‍ച്ച് തടയാന്‍ ജന്തര്‍ മന്ദിറിലെ സമര വേദിക്ക് സമീപം ജലപീരങ്കിയടക്കം പോലീസ് വന്‍ സന്നാഹമായിരുന്നു ഒരുക്കിയിരുന്നത്. മാത്രമല്ല സമരമുഖത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് തടയാന്‍ മെട്രോകള്‍ അടച്ചിടാനും ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാല്‍ തലേദിവസമടക്കം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി ജന്തര്‍ മന്ദിറിലേക്ക് എത്തിയത്. മാര്‍ച്ചിനായി പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദിറില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡല്‍ഹി പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്.

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ അടക്കം മറികടന്ന് യുവാക്കള്‍ മുന്നോട്ട് നീക്കി. ലാത്തി ചാര്‍ജ്ജ് നടത്തിയിട്ടും മാര്‍ച്ചില്‍ നിന്ന് പിന്മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. വീണ്ടും പോലീസ് ലാത്തി പ്രയോഗിച്ചപ്പോള്‍ പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഷബാന ആസ്മി അടക്കമുളളവര്‍ സിജെപി മാര്‍ച്ചിന് പിന്തുണയുമായി എത്തി. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിംഗ് അടക്കമുളളവരെ പോലീസ് തടഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ ചർച്ചയ്ക്കായി വിളിച്ചിട്ടുളളതായി സിജെപി വക്താവ് സൌരവ് ദാസ് അറിയിച്ചു. സൌരവ് ദാസും അശുതോഷ് ഗുപ്തയും ജെപി നദ്ദയുമായി ചർച്ച നടത്തും.


Click it and Unblock the Notifications