അട്ടിമറി ശ്രമം വിജയിച്ചില്ല; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചംപയ് സോറൻ, വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച
റാഞ്ചി: നാടകീയതകൾക്കൊടുവിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെ എം എം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഹേമന്ദ് സോറന്‍ അറസ്റ്റിലായി രണ്ടു ദിവസത്തിന് ശേഷമാണ് സത്യപ്രതിജ്ഞ. ചംപയ്ക്കൊപ്പം രണ്ട് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് അൽഗമിൽ അലാമും ആർജെഡി നേതാവ് സത്യാനന്ദ ഭോക്തയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ചംപയ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ചാക്കിടൽ ഭീഷണി ഭയന്ന് എം എൽ എമാരെ ഹൈദരാബാദിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ഭരണകക്ഷി ആരംഭിച്ചു. ഇന്ന് രാവിലെയോടെ ജെ എം എം-കോൺഗ്രസ് എം എൽ എമാരെ ചർട്ടഡ് വിമാനത്തിൽ ഹൈദരബാദിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എം എൽ എമാരെ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയെ തുടർന്ന് റാഞ്ചിയിലെ സിര്‍സ മുണ്ട വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയത് നീക്കം അനിശ്ചിത്വത്തിലാക്കി. ഉടൻ തന്നെ എം എൽ എമാരെ മറ്റൊരിടത്തേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.ഇഡിയുടെ അസ്റ്റിന് പിന്നാലെ ഹേമന്ത് രാജിവെക്കുകയായിരുന്നു. തുടർന്ന് മുതിർന്ന നേതാവ് ചംപയ് സോറനെ മുഖ്യമന്ത്രിയാക്കാൻ ജെ എം എം തീരുമാനിച്ചു. പിന്നാലെ സർക്കാർ രൂപീകരിക്കാൻ ചംപയുടെ നേതൃത്വത്തിൽ ജെ എം എം ഗവർണറെ സമീപിച്ചെങ്കിലും നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഗവർണർ തയ്യാറായില്ല. ഇതോടെ ഹേമന്തിന്റെ അറസ്റ്റ് മുതലെടുത്ത് ഭരണം അട്ടിമറിക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങൾക്ക് കുടപിടിക്കുകയാണ് ഗവർണർ എന്ന ആരോപണമാണ് ഭരണപക്ഷം ഉന്നയിച്ചത്.

വിമർശനം രൂക്ഷമായതോടെ ഇന്നലെ വൈകീട്ടോടെ ഗവർണർ ജെ എം എം നേതാക്കളെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ ഉണ്ടെന്ന് ജെ എം എം അറിയിക്കുകയും 47 എം എല്‍ എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തെങ്കിലും തീരുമാനം അറിയിക്കാമെന്നായിരുന്നു ഗവർണർ മറുപടി നൽകിയത്.
ഇതോടെ ഭരണപക്ഷ എം എൽ എമാരെ ചാക്കിടാൻ ബി ജെ പി ശ്രമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. തുടർന്നാണ് കുതിരകച്ചവടത്തിന് വഴിയൊരുങ്ങാതിരിക്കാന്‍ എംഎല്‍എമാരെ ഹൈദ്രാബാദിലെ റിസോർട്ടിലേക്ക് മാറ്റാൻ ഭരണകക്ഷി ശ്രമങ്ങൾ തുടങ്ങിയത്. ഇതിനിടെ രാത്രി വൈകി സർക്കാർ രൂപീകരിക്കാൻ ചംപയ് സർക്കാരിനെ ഗവർണർ ക്ഷണിക്കുകയായിരുന്നു.
അതേസമയം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചത് ജെ എം എമ്മിന് ആശ്വാസമാണെങ്കിലും തിങ്കളാഴ്ചചത്തെ വിശ്വാസവോട്ടെടുപ്പ് മഹാസഖ്യത്തിന് നിർണായകമാകും. 81 അംഗ സഭയാണ് ജാർഖണ്ഡിൽ. സർക്കാർ രൂപീകരിക്കാൻ 42 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ജെ എം എമ്മിന് 30 ഉം കോൺഗ്രസിന് 16 ഇം ആർ ജെ ഡിക്ക് ഒരംഗവുമാണ് ഉള്ളത്. ഭരണമുന്നണിക്ക് 47 എം എൽ എമാരുടെ
പിന്തുണയുണ്ട്. മുഖ്യപ്രതിപക്ഷമായ ബി ജെ പിക്ക് 25 പേരുടേയും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications