ചംപയ് സോറൻ ബിജെപിയിലേക്ക്? ഡല്‍ഹിയിലെത്തിയത് എന്തിന്, പ്രതികരിച്ച് മുന്‍മുഖ്യമന്ത്രി
ഡല്‍ഹി: ബി ജെ പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ഡല്‍ഹിയിലെത്തി. താന്‍ ഒരു ബി ജെ പി നേതാവിനേയും കണ്ടിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ എത്തിയതെന്നുമാണ് തലസ്ഥാനത്ത് വിമാനമിറങ്ങിയ ചംപയ് സോറന്‍ വ്യക്തമാക്കിയത്. ബി ജെ പി പ്രവേശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.
ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചംപയ് സോറനും അനുയായികളും ബി ജെ പിയില്‍ ചേരുമെന്ന തരത്തിലുള്ള വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.എന്നാൽ, ഊഹാപോഹങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നായിരുന്നു മുന്‍മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. "ഇത്തരം ഊഹാപോഹങ്ങളെയും റിപ്പോർട്ടുകളെയും കുറിച്ച് എനിക്കൊന്നും അറിയില്ല... ഞാൻ എവിടെയാണോ അവിടെ തന്നെയാണ് ഞാന്‍" ചംപയ് സോറന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ചംപയ് സോറന്‍ ബി ജെ പി നേതാവ് സുവേന്ദു അധികാരിയുമായി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ജെ എം എമ്മിന്റെ മുതിർന്ന നാല് നേതാക്കളും ചംപയ് സോറനൊപ്പമുണ്ടെന്നാണ് സൂചന.
ബി ജെ പി നേതാക്കളുമായി സമ്പർക്കം പുലർത്തുന്ന മുൻ ജെ എം എം നിയമസഭാംഗം ലോബിൻ ഹെംബ്രോമുമായി ചംപയ് സോറന്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബി ജെ പി പ്രവേശനം എന്ന പ്രചരണത്തിന് ആക്കം കൂടിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഹെംബ്രോം അടുത്തിടെ അയോഗ്യനാക്കപ്പെട്ടിരുന്നു.
ജാർഖണ്ഡിലെ ജില്ലാ മേധാവികളുമായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കളുമായും ബിജെപി അടുത്തിടെ നിർണ്ണായക കൂടിക്കാഴ്ചകളും നടത്തിയിരുന്നു. "ഞങ്ങളുമായി ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല. ചാനലുകളിൽ നിന്ന് ഈ റിപ്പോർട്ടുകൾ ഞാനും കേൾക്കുന്നു. ചംപയ് സോറൻ വളരെ മുതിർന്ന നേതാവാണ്, അദ്ദേഹത്തെ കുറിച്ച് അനൗപചാരികമായി ഒരു അഭിപ്രായവും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല." എന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഝാർഖണ്ഡിൻ്റെ 12-ാമത് മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ കാലാവധി വളരെ ഹ്രസ്വമായിരുന്നു. ഹേമന്ത് സോറന്‍ കേസില്‍ ജാമ്യം നേടി പുറത്തന്ന വന്നതോടെ ജൂലൈയിൽ ചംപയ് സോറന്‍ മുഖ്യമന്ത്രി പദവി ഒഴിയുകയും ചെയ്തു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications