തകർപ്പൻ പോരാട്ടം; വിജയ കിരീടം ചൂടി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയി മുത്തമിട്ടു
ദുബായ്: ഐ സി സി ചാമ്പ്യൻസ് ട്രോഫി നേടി ഇന്ത്യ. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടം സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി ഏകദിന കിരീടമാണ്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 252 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.
രോഹിത് ശർമയാണ് ( 76 ) ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയസ് അയ്യർ 46 റൺസ് സ്വന്തമാക്കി. കെ എൽ രാഹുൽ 33 പന്തിൽ പുറത്താവാതെ 34 റൺ എടുത്തു. കെ എൽ രാഹുലിന്റെ ഇന്നിംഗ്‌സ് നിർണായകമായിരുന്നു. ഏഴ് വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

63 റൺസ് എടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്പ് സ്കോറർ.53 റൺസുമായി മൈക്കൽ ബ്രേസ് വെൽ പുറത്താവാതെ നിന്നും മൈക്കൽ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ് നിർണായകമായി. ഇന്ത്യയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഒന്നാം വിക്കറ്റിൽ രോഹിത് - ശുഭ്മാൻ ഗിൽ സഖ്യം 105 റൺസ് എടുത്തു. 19 ാം ഓവറിലാണ് സഖ്യം പൊളിഞ്ഞത്. ഗ്ലെൻ ഫിലിപ്സിന്റെ ക്യാച്ചിലൂടെയാണ് ശുഭ്മാൻ പുറത്ത് പോകുന്നത്. 50 പന്ത് നേരിട്ട ഗിൽ ഒരു സിക്‌സ് സഹിതം 31 റൺസ് നേടി.
വൺഡൗണായെത്തിയ വിരാട് കോലിക്ക് രണ്ട് പന്തുകൾ മാത്രമേ നേരിടാൻ സാധിച്ചുള്ളബ. സാന്റ്നറുടെ പന്തിൽ സിംഗിളെടുത്ത കോലി, തൊട്ടടുത്ത മിക്കായേൽ ബ്രേസ്‌വെലിന്റെ ഓവറിൽ വിക്കറ്റ് വീണു. പിന്നാലെ രോഹിത് ശർമയും മടങ്ങി. വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താാക്കുകയായിരുന്നു. മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യർ ( 48 ) അക്സർ പട്ടേൽ ( 29 ) ഹാർദിക് പാണ്ഡ്യ ( 18 ). കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ക്രീസിലൊരുമിച്ച വിജയത്തിൽ എത്തി.
പിന്നീട് കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും ക്രീസിലൊരുമിച്ച് വിജയറൺസ് കുറിക്കുകയായിരുന്നു. 49 ാം ഓവറിന്റെ അവസാന പന്തിൽ ഫോറടിച്ച് രവീന്ദ്ര ജഡേദ ( 9 ) ഇന്ത്യയ്ക്ക് വിജയം നേടി.












Click it and Unblock the Notifications